ഭോപ്പാല്‍: പോക്കറ്റടിച്ച പേഴ്‌സ് തുറന്നു നോക്കിയപ്പോള്‍ അതില്‍ പേഴ്‌സിന്റെ ഉടമയുടെ അമ്മയുടെ ചിത്രം. ഉടന്‍ തന്നെ പണം എടുത്തിട്ട് വസ്തു തിരിച്ചയച്ചു കൊടുത്തു. ഡല്‍ഹിയിലെ ഒരു പോക്കറ്റടിക്കാരനാണ് മോഷ്ടിച്ച പേഴ്‌സില്‍ ഉടമയുടെ അമ്മയുടെ ചിത്രം കണ്ട് പേഴ്‌സ് തിരിച്ചയച്ചു കൊടുത്തത്. മധ്യപ്രദേശ് സ്വദേശിയായ മുഹമ്മദ് അസ് ലമിനാണ് പേഴ്‌സ് തിരികെ കിട്ടിയത്.
മുഹമ്മദിന്റെ പോക്കറ്റടിച്ചത് ഡല്‍ഹിയില്‍ വെച്ചാണ്. 1200 രൂപയും പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, മറ്റു ചില പ്രധാനപ്പെട്ട രേഖകള്‍ എന്നിവയാണ് പേഴ്‌സിലുണ്ടായിരുന്നത്. തുടര്‍ന്ന് സദാര്‍ ബസാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പേഴ്‌സ് കൊറിയറിലൂടെയാണ് അയച്ചപ്പോള്‍ അതില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു. ആ കുറിപ്പിലെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ പണം ആവശ്യമുള്ളതുകൊണ്ടാണ് എടുത്തതെന്നു പറഞ്ഞു”- സംഭവത്തെ കുറിച്ച് മുഹമ്മദ് പറയുന്നതിങ്ങനെ
പേഴ്‌സ് തിരിച്ചയച്ചതെന്ന് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ “താങ്കളുടെ അമ്മയുടെ ഫോട്ടോ അതിലുണ്ടായിരുന്നു” . സ്വന്തം അമ്മയെ എനിക്കും ഒരുപാട് ഇഷ്ടമാണ്. നിങ്ങളുടെ അമ്മയും നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടാകുമെന്നും അയാള്‍ പറഞ്ഞതായി മുഹമ്മദ് പറഞ്ഞു.
Post Your Comments