ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ വെയ്ൻ റൂണിക്ക് ഡ്രൈവിംഗിനു വിലക്ക് ഏർപ്പെടുത്തി. രണ്ടു വർഷത്തേക്കാണ് വിലക്ക്. മദ്യപിച്ചു വാഹനമോടിച്ചതിന്റെ പേരിലാണ് നടപടി. സ്റ്റോക്ക്പോർട്ട് മജിസ്ട്രേറ്റ് കോടതിയാണ് റൂണിക്ക് വിലക്കേർപ്പെടുത്തിയത്. ഇതിനു പുറമെ 100 മണിക്കൂർ വേതനമില്ലാത്ത സാമൂഹ്യ സേവനം നടത്താനും റൂണിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. കോടതിയിൽ താരം കുറ്റം സമ്മതിച്ചു. പരസ്യമായി മാപ്പുപറയാൻ സന്നദ്ധനാണെന്നും റൂണി കോടതിയെ ബോധിപ്പിച്ചു.
മദ്യലഹരിയിൽ വാഹനമോടിച്ച റൂണിയെ ചെഷയർ പോലീസ് ഈ മാസം ഒന്നിനാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് റൂണി ഇംഗ്ലണ്ട് ദേശീയ ടീമിൽനിന്നു വിരമിച്ചത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററാണ് റൂണി.
Post Your Comments