Uncategorized

സൗദി ഭരണകൂടം നീട്ടിനൽകിയ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എല്ലാ അനധികൃത പ്രവാസികളും തയ്യാറാകണം : നവയുഗം

ദമ്മാം: സൗദി ഭരണകൂടം ഒരു മാസത്തേയ്ക്ക് കൂടി നീട്ടി നൽകിയ പൊതുമാപ്പ് പ്രയോജനപ്പെടുത്തി, നിയമപരമായി പിഴകളോ, ശിക്ഷകളോ ഇല്ലാതെ നാട്ടിലേയ്ക്ക് മടങ്ങാൻ എല്ലാ അനധികൃത പ്രവാസികളും തയ്യാറാകണമെന്ന് നവയുഗം സാംസ്കാരികവേദി ദമ്മാം സിറ്റി യൂണിറ്റ് കൺവെൻഷൻ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ, നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, ദമ്മാം മേഖല പ്രസിഡന്റ് അരുൺ നൂറനാട്, യൂണിറ്റ് നേതാക്കളായ നജീബ് പുന്നല, ജിസാം, കോശി, ഷംനാദ്, അനസ് എന്നിവർ സംസാരിച്ചു. കൺവെൻഷന് നൗഷർ സ്വാഗതവും, സിജു കായംകുളം നന്ദിയും പ്രകാശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button