കാസര്‍കോഡ്: മുഹമ്മദ് സിനാന്‍ വധക്കേസിലെ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. കാസര്‍കോട് അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ് , അടുക്കത്തുബയല്‍ സ്വദേശികളായ കെ കിരണ്‍ കുമാര്‍, കെ നിഥിന്‍ കുമാര്‍, എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) വെറുതെ വിട്ടത്.
2008 ഏപ്രില്‍ 16നു ദേശീയ പാതക്കു സമീപം ആനബാഗിലു- അശോക് നഗര്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബങ്കര കുന്നിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാനെ തടഞ്ഞു നിര്‍ത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments