
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി വിവാദത്തില്‍. ട്വിറ്ററില്‍ മോദിയെ വിമര്‍ശിക്കുന്നതിനിടെയാണ് ചില മോശം പരാമര്‍ശങ്ങള്‍ മനീഷ് തീവാരിയില്‍ നിന്നുണ്ടായത്.
ഇവ പിന്നീട് നീക്കം ചെയ്തെങ്കിലും ബിജെപി പ്രവർത്തകർ മനീഷ് തീവാരിക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. തീവാരിയുടെ പരാമര്‍ശങ്ങളെ അപലപിച്ച ബിജെപി സംഭവത്തില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അതേസമയം മോദിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഹിന്ദിയില്‍ ഒരു നാടന്‍ പ്രയോഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മനീഷ് തീവാരി വിശദീകരിച്ചു.
Post Your Comments