Latest NewsNewsIndia

കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്ക് തമിഴ്നാട്ടിൽ നിന്നും എതിർപ്പ്

ചെന്നൈ: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തെ ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ വിമര്‍ശിച്ചു. ഇന്ധനവിലവര്‍ധന സാധാരണക്കാരെ ബാധിക്കുന്നില്ലെന്ന കണ്ണന്താനത്തിന്റെ പ്രസ്താവനയാണ് സ്റ്റാലിന്‍ വിമർശിച്ചത്. കേന്ദ്ര മന്ത്രിമാര്‍ക്കുപോലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അറിയില്ലെന്നതിന്റെ തെളിവാണ് ഇതെന്ന് അദ്ദേഹം പരിഹസിച്ചു.

വാഹനമുള്ളവരാണ് പെട്രോള്‍ വാങ്ങുന്നതെന്നും അതിനാല്‍ ഇന്ധനവില വര്‍ധന സാധാരണക്കാരെ ബാധിക്കുന്നില്ലെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ നയമാണ് വ്യക്തമാക്കുന്നത്. ബി.ജെ.പി. സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതത്തിനു യാതൊരു പരിഗണനയും നല്‍കാന്‍ തയ്യാറാകുന്നില്ല.

ഇതുവരെ 11 തവണ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വര്‍ധിപ്പിച്ചു. എണ്ണക്കമ്പനികള്‍ക്കു യഥേഷ്ടം വില ര്‍ധിപ്പിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. അന്തരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടാകുന്ന കുറവ് രാജ്യത്തെ സാധാരണക്കാരിലെത്തണം. ഇതിനു കേന്ദ്രസര്‍ക്കാര്‍ നയംമാറ്റാന്‍ തയ്യാറാകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button