Latest NewsNews

കുടുംബ പ്രശ്നങ്ങളെക്കാള്‍ കൂടിക്കൂടി വരുന്ന വിവാഹേതര ബന്ധങ്ങള്‍: കാരണവും സാഹചര്യങ്ങളും വിശദമാക്കുന്ന കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ കണ്ടെത്തല്‍

സത്യത്തിൽ ഇപ്പോൾ കുടുംബ പ്രശ്നങ്ങളെ കാൾ, വരുന്നത് വിവാഹേതര ബന്ധങ്ങൾടെ കൗൺസിലിങ് ആണെന്ന് പറയാം… മിക്ക ദിവസങ്ങളിലും ഒരു കോൾ എങ്കിലും എത്തും… എല്ലാവരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തം ആണ്… കണ്ടു, കേട്ട്, മനസ്സിലാക്കിയ വസ്തുത എന്തെന്നാൽ.. വിവാഹ ജീവിതത്തേക്കാൾ പിരിമുറുക്കങ്ങൾ ഇത്തരം ബന്ധങ്ങളിൽ ഉണ്ട്.., തുടക്കത്തിൽ അനുഭവിക്കുന്ന അത്യുജ്ജ്വല സന്തോഷങ്ങളുടെ തിരയിളക്കം ഒന്ന് കെട്ടടങ്ങി കഴിയുമ്പോൾ മുതൽ..! ആത്മാർത്ഥതയോടെ ബന്ധം സ്വീകരിച്ചവർ ആണേൽ ആ നേരങ്ങളിൽ വിഷാദരോഗവും ആത്മഹത്യ പ്രവണതയും ,ശക്തമാണ്.. തിരിച്ചറിവാകാം മടുപ്പാകാം , വിവാഹേതര ബന്ധത്തിന് ആയുസ്സു അത്ര കൂടുതൽ അല്ല… ദാമ്പത്യത്തിലേയ്ക്ക് തിരിച്ചു കേറിയാലും ഇല്ലേലും , ഭൂരിപക്ഷം ബന്ധങ്ങളുടെയും പരമാവധി കാലയളവ് നാലോ അഞ്ചോ വര്ഷം ആയിട്ടാണ് കാണുന്നത്… ചുരുക്കം ചിലത് , കടിച്ചു പിടിച്ചു മുന്നോട്ടു കൊണ്ട് പോകും.. പങ്കാളിയിൽ നിന്നും തന്നിലേക്ക് എത്തിയ ആൾക്ക് തന്നിൽ നിന്നും മറ്റൊരാളിലേക്ക് എത്താനുള്ള മനസ്സ് ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നത് മണ്ടത്തരം… എന്നിരുന്നാലും മനസ്സാണ്…

ചതിയിൽ പിന്നെ വഞ്ചന എന്ന മനസ്സിലാക്കൽ ഉള്ളുരുക്കം കൂട്ടും… എന്ത് കൊണ്ട് , ദമ്പതികൾ വിവാഹത്തിന് പുറത്തു മറ്റൊരു ബന്ധം തേടുന്നു എന്നതിന് പല കാരണങ്ങൾ ഉണ്ട്.. എല്ലാം ശാരീരികം ആകണമെന്നില്ല.. എന്നാൽ അതൊരു മുഖ്യ കാരണം തന്നെ ആണ്.. പുതുമ തേടി പോകുന്നവർ സാഹചര്യങ്ങളിൽ അടിമ പെടുന്നവർ പണം തട്ടിപ്പിന് വേണ്ടി ഉണ്ടാക്കുന്ന ബന്ധങ്ങൾ കൂടുതൽ .. ഒരു ജോലിയും ചെയ്യാതെ അലസരായി ജീവിക്കുന്ന പുരുഷന്മാർ കണ്ടെത്തുന്ന ഒരു വഴിയാണ്, കാശുള്ള വീട്ടിലെ സ്ത്രീകളുമായി ഉള്ള ബന്ധം.. തിരിച്ചും ഉണ്ട്.. കൗമാര പ്രായക്കാരായ കുട്ടികൾ പ്രണയം ഉണ്ടോ എന്ന് ചോദിക്കുന്ന ലാഘവത്തിൽ എനിക്കൊരു ബന്ധം ഉണ്ടെന്നു തുറന്നു പറയാൻ ധൈര്യമുള്ളവരാണ് അധികവും.. യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടം.. നഷ്‌ടപ്പെട്ടു തുടങ്ങുന്ന നിറമുള്ള ദിനങ്ങളെ തിരിച്ചു കൊണ്ട് വരാൻ ഒരു പോംവഴി ഇതൊക്കെ ആണ് പലരുടെയും ന്യായങ്ങൾ .. എന്നിരുന്നാലും വീണ്ടും പറയട്ടെ.. വിവാഹ ജീവിതത്തിൽ ഉണ്ടാകുന്നു എന്ന് പറയുന്ന മടുപ്പു, ഒരു ഘട്ടം കഴിഞ്ഞാൽ ഇതിൽ അതിനേക്കാൾ ആഴത്തിൽ ആണ്….. മുകളിൽ നിന്നുള്ള വീഴ്ച അസഹ്യവും!

നഷ്‌ടപ്പെട്ടു പോകുന്ന പരസ്പരബഹുമാനം ഉണ്ടാക്കുന്ന ദുരന്തങ്ങൾ ഭയാനകം അല്ലെ…? ഇത്തരം ഏത് കഥ കേട്ടാലും , മേഘമൽഹാർ എന്ന കമൽ സിനിമ ഓർക്കാറുണ്ട്… നന്ദിതയും രാജീവും കഥാപാത്രങ്ങൾ എന്നു തോന്നാറില്ല… വികാരങ്ങളുടെ വേലിയേറ്റവും ഇറക്കവും അതിജീവിച്ചവർ.. വേണ്ട എന്ന് തീരുമാനിച്ചിട്ടും പിന്നേം പിന്നേം വേണമെന്ന് തോന്നുന്ന ഇഷ്‌ടം നമ്മുക്ക് വേണ്ട എന്ന ഉറപ്പിച്ചു പിന്തിരിഞ്ഞു നടക്കാനൊരു മനസ്സ്… എന്നും സൂക്ഷിക്കാൻ ഒരു മയിപ്പീലി …. ആ നിമിഷങ്ങൾ.. ജീവനുള്ള കാലം വരെ ഹൃദയത്തിൽ പെറ്റുപെരുകുന്ന പ്രണയവും കരുതലും …. സുഖമുള്ള നോവും…!

shortlink

Related Articles

Post Your Comments

Related Articles


Back to top button