ഇസ്ലാമാബാദ്: പാകിസ്ഥാൻ കൂടുതൽ സൈനികേതര ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സില്‍(ഐ.എസ്.ഐ.) വികസിപ്പിക്കുന്നു. കൂടുതൽ സൈനികേതര ഉദ്യോഗസ്ഥരെ ഉൾപെടുത്താൻ ഉള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി അംഗീകാരം നല്‍കി.
അംഗീകാരം നല്‍കിയത് സൈനികേതര ഉദ്യോഗസ്ഥരുടെ ഏറ്റവും ഉയര്‍ന്ന പദവിയായ ഡയറക്ടര്‍ ജനറല്‍മാരുടെ എണ്ണം ഒന്നില്‍നിന്ന് നാലായി ഉയര്‍ത്താനുള്ള നിര്‍ദേശത്തിനാണ്. ഇത് സൈന്യത്തിലെ മേജര്‍ ജനറലിനോട് തുല്യമായ പദവിയാണ്. കൂടാതെ ഡെപ്യൂട്ടി ഡയറക്ടേഴ്‌സ് പദവികളുടെ എണ്ണം എട്ടില്‍നിന്ന് 15 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.
Post Your Comments