Latest NewsNewsInternationalGulf

റോഡുകളിലെ സിഗ്നലും ഇനി പുതിയ രൂപത്തില്‍

വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും നാം നിത്യേന ഉപയോഗിക്കുന്ന ഇമോജികള്‍ ഇനി മുതല്‍ ദുബൈയിലെ റോഡുകളില്‍ സിഗ്നല്‍ രൂപത്തിലെത്തും. നഗരത്തിലെ സ്കൂള്‍ മേഖലകളില്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഇമോജി സിഗ്നലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

പരമാവധി വേഗം മണിക്കൂറില്‍ നാല്‍പത് കിലോമീറ്ററായി കുറച്ചിട്ടുള്ള ദുബൈ നഗരത്തിലെ സ്കൂള്‍ പരിസരത്താണ് ഇമോജി സിഗ്നലുകള്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക. വാഹനത്തിന്റെ വേഗം സാധാരണ നിലയിലാണെങ്കില്‍ സിഗ്നല്‍ സ്മൈലി വിടര്‍ത്തി നന്ദി പറയും. ഇനി വാഹനത്തിന്റെ വേഗം കൂടുതലാണെങ്കില്‍ ഇമോജി നിരാശനാകുമെന്നു മാത്രമല്ല, വേഗത കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പ്രധാനപ്പെട്ട സ്കൂള്‍ പരിസരങ്ങളില്‍ ഇമോജി സിഗ്നലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button