Latest NewsNewsLife Style

ആസ്ത്മ : നിത്യ ജീവിതത്തില്‍ നിന്നും ഒഴിവാക്കേണ്ടവ

നിത്യജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ തരുന്നൊരു രോഗമാണ് ആസ്മ. പാരമ്പര്യവും അലര്‍ജിയും രോഗകാരണങ്ങളായി കരുതപ്പെടുന്നു. ആസ്മ രോഗികളുടെ ശ്വാസക്കുഴലുകള്‍ താരതമ്യേന വളരെ പ്രവര്‍ത്തന ക്ഷമത കൂടിയതാണ്. ശ്വസനപ്രക്രിയയിലൂടെ ശ്വാസകോശത്തിലെത്തിച്ചേരുന്ന വായുവിനൊപ്പമുള്ള സൂക്ഷ്മ വസ്തുക്കളുടെ പ്രതികൂലമായ പ്രവര്‍ത്തന ഫലമായി മ്യൂക്കസല്‍ ഒഡീമ ഉണ്ടാകുകയും രോഗിയുടെ ശ്വസന പ്രക്രിയയ്ക്ക് ബുദ്ധിമുട്ടു നേരിടുകയും ചെയ്യുന്നു.

താമസസ്ഥലത്തും പുറത്തുമുള്ള വിവിധതരം പൊടികള്‍, പ്രത്യേകിച്ചും പൂമ്പൊടി, ധാന്യപ്പൊടി, അറക്കപ്പൊടി, വൈക്കോല്‍പ്പൊടി, മുറികള്‍ക്കകത്ത് അടിഞ്ഞുകൂടുന്ന പഴകിയ പൊടി തുടങ്ങിയവ ആസ്മയ്ക്ക് കാരണമായേക്കാം. കൂടുതല്‍ മഞ്ഞുള്ള കാലാവസ്ഥ, വെയില്‍ കൂടിയ കാലാവസ്ഥ, പഴകിയതും പുളിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍, തുടങ്ങിയവയും അസ്മയുടെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു. രോഗത്തിന്റെ തുടക്കാവസ്ഥയില്‍ ഭക്ഷണ ക്രമീകരണത്തിലൂടെ ആസ്മയെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താം.

പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പൂര്‍ണമായും ഉപേക്ഷിക്കുക.

അമിതാഹാരം ഉപേക്ഷിക്കുക. വിശപ്പ് അടക്കുവാന്‍ മാത്രം ഭക്ഷണം കഴിക്കുക.

പാകം ചെയ്ത ആഹാരം ഒരു നേരം മാത്രം കഴിക്കുക.

വേവിക്കാത്ത പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവയ്‌ക്കൊപ്പം തുളസിയില, കൂവളത്തില എന്നിവ കഴിക്കുക.

മത്സ്യം, മാംസം, വറുത്ത ഭക്ഷണങ്ങള്‍, വിവിധതരം എണ്ണ കൊണ്ടുള്ള പലഹാരങ്ങള്‍ എന്നിവ ഉപേക്ഷിക്കുക.

മുരിങ്ങയില, കുമ്പളങ്ങ എന്നിവ ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. മുരിങ്ങയില കുമ്പളങ്ങാ നീരില്‍ ചേര്‍ത്ത് ഇടയ്‌ക്കൊക്കെ കഴിക്കുക.

രാവിലെയും രാത്രിയും ഭക്ഷണത്തിനു മുന്‍പായി തൊട്ടാവാടി നാമ്പിനൊമ്പം ജീരകം ചേര്‍ത്തരച്ച് കഴിക്കുക.

അലര്‍ജിക്ക് സാധ്യതയുണ്ടെന്ന് സംശയം തോന്നുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുക.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

പഴകിയ തുണികള്‍, പേപ്പറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയൊന്നും വീട്ടില്‍ സൂക്ഷിക്കരുത്.ആവശ്യമുള്ളവ മാത്രം തുടച്ചു വൃത്തിയായി വയ്ക്കുക.

ഫാന്‍, ജനാലകള്‍, വാതില്‍ തുടങ്ങിയവ പൊടിപിടിക്കാതെ നോക്കണം.

അടുക്കള നിത്യവും തുടച്ച് വൃത്തിയാക്കണം.

പൊടിയുള്ള വസ്തുക്കളുമായി ഇടപഴകുമ്പോഴും തൂക്കുമ്പോഴുമൊക്കെ മൂക്ക് തൂവാല കൊണ്ട് കെട്ടുന്നതും ഗ്ലൗസ് ധരിക്കുന്നതും നന്നായിരിക്കും.

ആസ്മ രോഗികളുള്ള വീട്ടില്‍ പുകവലി ഒഴിവാക്കുക.

വീട്ടുപരിസരത്ത് അലര്‍ജിക്ക് കാരണമാകുന്ന പൂമ്പൊടി ഉല്‍പാദിപ്പിക്കുന്ന ചെടികള്‍ നട്ടു വളര്‍ത്തരുത്.

ആസ്മ സ്ഥിരമായി വരുന്നവര്‍ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ശുദ്ധവായു തരുന്ന സ്ഥലങ്ങളില്‍ താമസിക്കുകയാകും ഉചിതം. ആസ്മ വേണ്ടവിധം ചികിത്സിച്ചില്ലെങ്കില്‍ അപകടകാരിയായേക്കാവുന്ന ഒരു രോഗമാണ്. സൂക്ഷ്മതയുള്ള ജീവിത ചര്യയും വിദേശ വൈദ്യ സേവനവും ഈ രോഗത്തിന് അനിവാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button