ബംഗളുരു: ഇൻഫോസിസിൽ നിന്നും വീണ്ടും രാജി. ഇത്തവണ ഇൻഫോസിസിന്റെ സീനിയർ വൈസ് പ്രസിഡന്റ് സഞ്ജയ് ഗോപാലനാണ് സ്ഥാനമൊഴിഞ്ഞത്. വിഷാൽ സിക്ക എംഡി സ്ഥാനം രാജിവെച്ച് ഒരു മാസത്തിനുള്ളിലാണ് അടുത്ത രാജിയെന്നത് ശ്രദ്ധേയമാണ്. 2014 ഓഗസ്റ്റ് മുതൽ 2017 സെപ്റ്റംബർ വരെയാണ് സഞ്ജയ് ഗോപാലൻ ഇൻഫോസിസിൽ പ്രവർത്തിച്ചത്. സിക്ക സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ വന്ദന സിക്കയും കമ്പനിയിൽ നിന്നും രാജി വച്ചിരുന്നു. സിക്കയക്ക് പകരം ഇൻഫോസിസ് ചെയർമാനായി നന്ദൻ നിലേക്കനിയെ കമ്പനി ചുമതലപ്പെടുത്തിയിരുന്നു.
Post Your Comments