പല്ല് കറപിടിക്കാന്‍ വലിയ സമയമൊന്നും വേണ്ട. തൂവെള്ള പല്ലാണ് എല്ലാവര്‍ക്കും വേണ്ടതും. പല്ലിന്റെ കേടും കറയും മാറ്റാനുള്ള നാട്ടുവൈദ്യമാണ് പറയാന്‍ പോകുന്നത്. സര്‍വ്വസുഗന്ധിയുടെ ഗുണം വേറെതന്നെയാണ്. ഭക്ഷ്യവസ്തുക്കളില്‍ സുഗന്ധവ്യഞ്ജനമായിട്ടാണ് സര്‍വ്വസുഗന്ധി ഉപയോഗിക്കുന്നത്. ഇത് കൂടാതെ മറ്റ് പല ഉപയോഗങ്ങളും സര്‍വ്വസുഗന്ധി കൊണ്ട് ഉണ്ട്.
ജമൈക്കന്‍ കുരുമുളക് എന്നും സര്‍വ്വസുഗന്ധി അറിയപ്പെടുന്നുണ്ട്. പല്ലിന്റെ ആരോഗ്യ കാര്യത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സര്‍വ്വസുഗന്ധിയുടെ ഇല. പല്ല് വേദന, പല്ലിലെ കറ, മോണ രോഗങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സര്‍വ്വ സുഗന്ധി സഹായിക്കുന്നു. പല്ല് വേദന ഉള്ളപ്പോള്‍ സര്‍വ്വസുഗന്ധിയുടെ ഇല പല്ലില്‍ വെച്ചാല്‍ മതി.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് സര്‍വ്വസുഗന്ധി. ഇതിന്റെ ഇല പൊടിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. മാത്രമല്ല ഭക്ഷണത്തില്‍ സര്‍വ്വസുഗന്ധി ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ക്യാന്‍സര്‍,മലബന്ധം,ദഹന പ്രശ്‌നങ്ങള്‍, രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ സര്‍വ്വസുഗന്ധി ഉപയോഗിക്കാം.
Post Your Comments