KeralaLatest NewsNews

ലാഭക്കൊതിയില്‍ കടല്‍ അരിച്ചെടുക്കുകയാണെന്ന് എംഎ ബേബി

നീലേശ്വരം: ലാഭക്കൊതിയില്‍ കടലിന്റെ മഹത്വം നശിപ്പിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ആഗോളവല്‍ക്കരണത്തിന്റെ ലാഭക്കൊതിയില്‍ കടല്‍ അരിച്ചെടുക്കുന്നു. മനുഷ്യന്റെ അശാസ്ത്രീയ ഇടപെടലിലൂടെ സമുദ്രങ്ങള്‍ വിഷലിപ്തമാവുകയാണ്.

മത്സ്യ സംസ്‌കരണ ഫാക്ടറിയുള്‍പ്പെടെയുള്ള കപ്പലുകള്‍ സമുദ്ര സമ്പത്ത് കൊള്ളയടിക്കുകയാണ്. കടലിന്റെ ജൈവ സമ്പത്ത് മുഴുവന്‍ നശിപ്പിച്ച് ജീവിതത്തിന്റെ മഷിപ്പാത്രമായ കടലിനെ വിഷലിപ്തമാക്കി മാറ്റി. കമ്പോളത്തിന് പലതും വിട്ടുകൊടുത്തതിന്റെ ഫലമായി കടലിന്റെ ബഹുത്വവും മഹത്വവും നഷ്ടമായി. അറ്റമില്ലാത്ത ലാഭക്കൊതിയില്‍ കടലിനെ കൊല്ലാക്കൊലചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനെയും ജീവലോകത്തെയും പുഴയെയും മലകളെയും വയലുകളെയും മാത്രം വീണ്ടെടുത്താല്‍ പോരാ. കടലിനെയും വീണ്ടെടുക്കണം. കടലില്‍ മത്സ്യസമ്പത്ത് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വിളഞ്ഞ മത്സ്യത്തെയും മുതിര്‍ന്ന മത്സ്യത്തെയും മാത്രമേ പിടിക്കാവൂവെന്ന നിര്‍ദേശം ആരും പാലിക്കാറില്ലെന്നും ബേബി പറയുന്നു.

കടലും കരയും മനുഷ്യനുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പാരിസ്ഥിതിക ബോധമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. ആധിപത്യത്തിനും വിമോചനത്തിനുംവേണ്ടിയുള്ള യാത്രകള്‍ നടത്തിയത് കടലിലൂടെയാണെന്ന് നാം മനസ്സിലാക്കണം. ജീവിതം പണയപ്പെടുത്തിയാണ് മീന്‍പിടിത്തക്കാര്‍ സ്വന്തം ജീവിതവും മറ്റുള്ളവര്‍ക്കുള്ള ഭക്ഷണവും കണ്ടെത്തുന്നതെന്നും എം എ ബേബി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button