KeralaLatest NewsNews

കാ​വ്യയുടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നാളെ കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​വ്യ മാ​ധ​വ​ൻ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നാളെ ഹെെക്കോടതി പരിഗണിക്കും. അ​റ​സ്റ്റി​നു​ള്ള സാ​ധ്യ​തയുള്ളതു കൊണ്ടാണ് കാവ്യ ജാ​മ്യാ​പേ​ക്ഷ നൽകിയത്. ദി​ലീ​പി​ന്‍റെ ഭാ​ര്യ​യാ​യ​തി​നാ​ൽ ത​ന്നെ വേ​ട്ട​യാ​ടു​കയാണ്. അന്വേഷണ സംഘം തന്നെ അറസ്റ്റ് ചെയാൻ സാ​ധ്യ​ത​യു​ണ്ടെന്ന ജാ​മ്യാ​പേ​ക്ഷയിൽ പറയുന്നു.

ത​ന്‍റെ ഭ​ർ​ത്താ​വി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നാ​ൽ ദി​ലീ​പി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ദ്ദേ​ഹ​വ​മു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കാ​വ്യ ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button