KeralaLatest NewsNews

കനത്ത മഴ; നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍

പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. ഇന്നലെ രാത്രി പെയ്തു തുടങ്ങിയ മഴയെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു.

അട്ടപ്പാടി ആനക്കല്ലില്‍ ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍ പൊട്ടിയത്. ഇതില്‍ നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. കിഴക്കന്‍ മേഖലകളിലും ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നു. ഇടുക്കിയിലും മഴക്കെടുതി രൂക്ഷമായിട്ടുണ്ട്.

ഹൈറേഞ്ചില്‍ കനത്തമഴ തുടരുകയാണ്. നാല് ദിവസമായി തുടരുന്ന മഴയില്‍ വ്യാപക കൃഷിനാശവും മണ്ണിടിച്ചിലുമുണ്ടായി. കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും രണ്ട് ഹെക്ടറോളം കൃഷിയിടങ്ങളാണ് ഒലിച്ചുപോയത്. വണ്ടിപ്പെരിയാര്‍, ഏലപ്പാറ, ദേവികുളം, അടിമാലി, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍ എന്നിവിടങ്ങില്‍ മണ്ണിടിച്ചിലുണ്ടായി. പുല്ലുപാറയില്‍ ഉരുള്‍പൊട്ടി. മുണ്ടയ്ക്കല്‍ കോളനിയിലേക്കുള്ള പാലം കനത്ത മഴയില്‍ ഒലിച്ചു പോയി. പീരുമേട്ടില്‍ മാത്രം കഴിഞ്ഞ ദിവസം 147 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഹൈറേഞ്ചില്‍ ഇരുപതിലേറെ സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
ഇതോടെ ഹൈറേഞ്ചില്‍ വ്യാപക കൃഷി നാശം ഉണ്ടായതായി കൃഷി വകുപ്പ് പറയുന്നു.

കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി ജില്ലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button