Latest NewsNewsLife Style

കഷണ്ടിയുള്ളവര്‍ക്ക് സന്തോഷിയ്ക്കാം

കഷണ്ടിയ്ക്കും അസൂയയ്ക്കും മരുന്നില്ലെന്നു പൊതുവേ പറയാറുണ്ട്. ഇനി കഷണ്ടിയ്ക്ക് മരുന്ന് കണ്ടുപിടിച്ചില്ലെങ്കിലും വിഷമിക്കേണ്ട കാര്യമില്ല. കഷണ്ടിയുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നതും മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്നതുമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ലണ്ടനില്‍ നിന്ന് പുറത്ത് വന്നിരിയ്ക്കുന്നത്. മുടിയുള്ളവരെക്കാള്‍ കൂടുതല്‍ ആരോഗ്യവും ശക്തിയും ഉള്ളത് കഷണ്ടിയുള്ളവര്‍ക്കാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ബ്രി​ട്ട​നി​ലെ പെ​ന്‍​സ​ല്‍​വേ​നി​യ യൂ​ണി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ്​ ക​ഷ​ണ്ടി​ക്കാ​ര്‍​ക്ക്​ സ​ന്തോ​ഷം നല്‍കുന്ന വാര്‍ത്ത പുറത്ത് വിട്ടിരിയ്ക്കുന്നത്.

ക​ഷ​ണ്ടി​യു​ള്ള​വ​രു​ടെ ശ​രീ​ര​ത്തി​ല്‍ ഉ​റ​ച്ച മ​സി​ലു​ക​ളു​ണ്ടെ​ന്നും അ​വ​ര്‍ മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച്‌​ ശ​ക്​​തി​യു​ള്ള​വ​രാ​ണെ​ന്നു​മാ​ണ്​ പ​ഠ​ന​ത്തി​ല്‍ പറ​യു​ന്നത് . ഹോ​ളി​വു​ഡ്​​ ന​ട​ന്മാ​രാ​യ ​ബ്രൂ​സ്​ വി​ല്ലീ​സ്, വി​ന്‍ഡീ​സ​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ സ്വാ​ധീ​നം ഈ ​കാ​ഴ്​​ച​പ്പാ​ടി​ന്​ പി​ന്നി​ലു​ണ്ടാ​കാ​മെ​ന്നും ​ഗ​വേ​ഷ​ക​ര്‍ ക​രു​തു​ന്നു. ഒ​രു വ്യ​ക്​​തി​യു​ടെ​ ത​ന്നെ മു​ടി​യു​ള്ള​തും മു​ടി​യി​ല്ലാ​ത്ത​തു​മാ​യ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌​ 35 വ​നി​ത​ക​ള്‍ ഉ​ള്‍​പ്പെ​ട്ട 59 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ന​ട​ത്തി​യ സ​ര്‍​​വേ​യി​ല്‍ ഭൂ​രി​പ​ക്ഷം പേ​രും ക​ഷ​ണ്ടി​യുള്ള​വ​രെ കൂ​ടു​ത​ല്‍ പൗ​രു​ഷ​മു​ള്ള​വ​രാ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന്​ പ​കു​തി​യി​ല​ധി​കം സ്​​ത്രീ​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി 344 പേ​രെ ഉ​പ​യോ​ഗി​ച്ച്‌​ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ക​ഷ​ണ്ടി​ക്കാ​ര്‍ മു​ടി​യു​ള്ള​വ​രേ​ക്കാ​ര്‍ 13 ശ​ത​മാ​നം ശ​ക്​​ത​രും പൗ​രു​ഷ​മു​ള്ള​വ​രു​മാ​ണെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ല്‍. 552 പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള മൂ​ന്നാ​മ​ത്തെ പ​ഠ​ന​ത്തി​ലും ഫ​ലം വ്യ​ത്യ​സ്​​ത​മാ​യി​രു​ന്നി​ല്ല. ‘​സോ​ഷ്യ​ല്‍ സൈ​​ക്കോ​ള​ജി​ക്ക​ല്‍ ആ​ന്‍​ഡ്​​ പേ​ഴ്​​സ​നാ​ലി​റ്റി സ​യ​ന്‍​സ്​’ എ​ന്ന ജേ​ണ​ലി​ലാ​ണ്​ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഷ​ണ്ടി​യു​ടെ ചി​കി​ത്സ​ക്കു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കും കൃ​ത്രി​മ മു​ടി​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു​മാ​യു​ള്ള കോ​ടി​ക​ളു​ടെ ചെ​ല​വ്​ ഇ​നി അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും ക​ഷ​ണ്ടി​ക്കാ​ര്‍ ഹീ​റോ​ക​ളാ​വു​ന്ന കാ​ലം അ​ക​ലെ​യ​ല്ലെ​ന്നും പ​ഠ​ന​ങ്ങ​ള്‍​ക്ക്​ നേ​തൃ​ത്വം ന​ല്‍​കി​യ ഡോ. ​ആ​ല്‍​ബ​ര്‍​ട്ട്​ മാ​ന്‍​സ്​ പ​റ​ഞ്ഞു.​

shortlink

Related Articles

Post Your Comments


Back to top button