ഷിക്കാഗോയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ കെന്നിക ജെന്‍കിന്‍സ് എന്ന പത്തൊൻപതുകാരിയെ ഹോട്ടല്‍ അടുക്കളയിലെ ഫ്രീസറില്‍ (വ്യാവസായിക ആവശ്യത്തിനായി നിര്‍മിച്ചിട്ടുള്ള വാക്ക് ഇന്‍ ഫ്രീസറിനുള്ളില്‍)മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു.
സെപ്റ്റംബര്‍ ഒമ്പതിനു സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കെന്നിക. കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനു ശേഷമാണ് ഇവരുടെ മൃതദേഹം ഫ്രീസറിനുള്ളില്‍ നിന്ന് കണ്ടെടുത്തത്.കാണാതാകുന്നതിന് മുമ്പുള്ള കെന്നികയുടെ വീഡിയോ പോലീസ് പുറത്തുവിട്ടു. അടുക്കളയുടെയും സമീപത്തെ ഹാളിലൂടെയും കെന്നിക നടക്കുന്നത് കാണാം. ഇടക്ക് കെന്നിക ഇടറി വീഴുന്നതും ഭിത്തിയില്‍ ഇടിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.എന്നാല്‍ കെന്നിക ഫ്രീസറിനുള്ളില്‍ കടക്കുന്നതായി കാണാന്‍ കഴിയില്ല.
മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെന്നികയുടെ മാതാവ് എഫ് ബി ഐ ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയിരുന്നു.സംഭവുമായി ബന്ധപ്പെട്ട് 24 ല്‍ അധികം ആളുകളെ ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. മുപ്പതോളം പേര്‍ പങ്കെടുത്ത പാര്‍ട്ടിയിലാണ് കെന്നിക പങ്കെടുത്തത്.
Post Your Comments