വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ആഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് വിവോ വി7 പ്ലസ് പുറത്തിറക്കിയത്. ഈമാസം പകുതിയോടെ വിൽപനയ്ക്കെത്തും എന്നാണ് കരുതുന്നത്. സെല്‍ഫി സോഫ്റ്റ് ലൈറ്റ്, f/2.0 അപേര്‍ച്ചര്‍ എന്നിവയോട് കൂടിയ 24 മെഗാപിക്സല്‍ ക്യാമറയാണ് മുന്‍വശത്ത് നല്‍കിയിരിക്കുന്നത്. ഫോണിന് 5.99 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ്. 18:9 ആസ്പെക്റ്റ് റേഷ്യോയുള്ള ഡിസ്പ്ലേ വിളുമ്പ് കുറച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
21,990 രൂപയാണ് വിവോ വി7+ ന്റെ ഇന്ത്യയിലെ വില. സെപ്റ്റംബര്‍ ഏഴു മുതല്‍ ഫോണിന്റെ പ്രീ-ബുക്കിങ് തുടങ്ങി. സെപ്റ്റംബര്‍ 15 മുതലാണ് ഫോണിന്റെ ഇന്ത്യയിലെ ആദ്യവിൽപന ആരംഭിക്കുന്നത്. ഗോള്‍ഡ്, മാറ്റ് ബ്ലാക്ക്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.
ഡുവല്‍ സിം (നാനോ സിം) വിവോ വി7+ ആന്‍ഡ്രോയ്ഡ് നൗഗട്ട് 7.1 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഒഎസ് 3.2 ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 5.99 ഇഞ്ച് എച്ച്ഡി (720×1440 pixels) ഐപിഎസ് ഇന്‍സെല്‍ ‘ഫുള്‍വ്യൂ’ ഡിസ്പ്ലേയ്ക്ക് 18.9 ആസ്പെക്റ്റ് റേഷ്യയുണ്ട്. കൂടാതെ ഡിസ്പ്ലേയ്ക്ക് കൊണിങ് ഗോറില്ല ഗ്ലാസ് 3 ന്‍റെ അധിക സംരക്ഷണവുമുണ്ട്. പരമാവധി വിളുമ്പ് കുറച്ചാണ് ഡിസ്പ്ലേയുടെ രൂപകല്‍പന. 2.15 എംഎം വീതി മാത്രമാണ് അരികുകള്‍ക്കുള്ളത്.
Post Your Comments