KeralaLatest NewsNews

ദിലീപിന്റെ ജയില്‍വാസം: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മറുപടി സന്ദേശം സലിം ഇന്ത്യ ദിലീപിന്റെ അഭിഭാഷകന് കൈമാറി

അങ്കമാലിനടിയെ ആക്രമിച്ച കേസില്‍ ആലുവസബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്‌ സലിംഇന്ത്യ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നു വന്ന മറുപടിസന്ദേശം സലിംഇന്ത്യ ദിലീപിന്റെ അഭിഭാഷകനായ അഡ്വ. രാമന്‍പിള്ളയ്ക്ക്‌കൈമാറി.

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ മെമ്പറും എഴുത്തുകാരനുമായ സലിംഇന്ത്യ ദിലീപിന്റെ’ഡി-സിനിമാസ്ത തുറക്കും വരെസമരം’എന്നു പ്രഖ്യാപിച്ചു കൊണ്ട് ചാലക്കുടി നഗരസഭയ്ക്കു മുമ്പില്‍ ശയനപ്രദക്ഷിണവും നിരാഹാരസമരവും നടത്തിയിരുന്നു.സന്ദര്‍ശനം അഭിഭാഷകര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായി നിയന്ത്രിച്ചിരുന്ന ആദ്യഘട്ടത്തില്‍ അഭിഭാഷകനോ ബന്ധുവോഅല്ലാത്ത ആള്‍ എന്ന നിലയില്‍ ആദ്യമായി ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ചത്‌ സലിം ഇന്ത്യയാണ്.

ദിലീപിനെതിരെ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും അന്വേഷണസംഘം ചിലവന്‍ശക്തികളുടെ സ്വാധീനത്തിലാണെന്നും ദിലീപിനെ അനന്തമായി തടവിലിട്ടിരിക്കുന്നത് കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടി,ഒരുഫെഡറല്‍ ഭരണകൂടത്തിന്റെ സ്വതന്ത്രമായ നിരീക്ഷണാധികാരങ്ങളും ഇടപെടല്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ദിലീപിന്റെ കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നാണ്‌ സലിംഇന്ത്യ പ്രധാനമന്ത്രിയെ അറിയിച്ചത്.
30/08/2017 തിയതിഅയച്ച സന്ദേശത്തിലാണ് 14/09/2017-ല്‍ ഈ-മെയില്‍വഴി മറുപടി സന്ദേശം ലഭിച്ചത്. പരാതി ലഭിച്ചെന്നും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ മറുപടി സന്ദേശത്തില്‍ പറയുന്നു.

ജയില്‍ സന്ദര്‍ശനം കര്‍ശനമാക്കിയ സാഹചര്യത്തില്‍ ആലുവ സബ്ജയിലിലെത്തി ദിലീപിനെ കാണാന്‍ ജയില്‍സൂപ്രണ്ട് അനുമതി നല്‍കാത്ത സാഹചര്യത്തിലും അഡ്വ. രാമന്‍പിള്ളക്ക്‌ കേസിന്റെ കാര്യത്തില്‍ ഉപകാരപ്പെടുമെന്നു കരുതിയുമാണ് അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയിലെത്തി സലിംഇന്ത്യ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തിന്റെ പകര്‍പ്പും മറുപടി സന്ദേശത്തിന്റെ പകര്‍പ്പും അഡ്വ. രാമന്‍പിള്ളയെഏല്പിച്ചത്.

ഇതേആവശ്യം ഉന്നയിച്ച്‌ സലിംഇന്ത്യ മനുഷ്യാവകാശ കമ്മീഷനില്‍ ഫയല്‍ ചെയ്തഹര്‍ജിയില്‍ വിശദീകരണം നല്‍കാനായി കമ്മീഷനു മുമ്പാകെ 27/09/2017-ല്‍ ഹാജരാവാന്‍ കമ്മീഷന്‍ സലിംഇന്ത്യക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആലുവറൂറല്‍ എസ്.പി. എ.വി. ജോര്‍ജിനോട് കമ്മീഷന്‍ ഹര്‍ജിയില്‍ വിശദീകരണം തേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11-ാം തിയതി തിങ്കളാഴ്ച ആലുവ പോലീസ് ക്ലബ്ബില്‍വച്ച് അന്വേഷണ സംഘം സലിം ഇന്ത്യയുടെ മൊഴിയെടുത്തിരുന്നു. അന്വേഷണദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ സി.ഐ. ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ്‌ മൊഴിയെടുത്തത്.പ്രധാനമന്ത്രിയെ നേരിട്ടു കണ്ട് ദിലീപിന്റെകാര്യം ശ്രദ്ധയില്‍പ്പെടുത്തുവാനായി പി.എം. ഓഫീസിലെ അപ്പോയ്ന്റ്‌മെന്റ്‌ സെക്ഷനിലും സലിം അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷയും പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments


Back to top button