ഭോപ്പാല്‍: മൂന്ന് വയസുകാരി മകളെയും നൂറ് കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് ദമ്പതികള്‍ സന്യസിയ്ക്കാന്‍ തയ്യാറെടുക്കുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ജൈന ദമ്പതികളായ സുമിത് റാത്തോഡ് (35), ഭാര്യ അനാമിക (34) എന്നിവരാണ് സന്യാസത്തിന്റെ ആദ്യപടിയായ ദീക്ഷ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്. സെപ്തംബര്‍ 23ന് ഗുജറാത്തിലെ സൂറത്തില്‍ ജൈന ആചാര്യന്‍ രാംലാല്‍ മഹാരാജില്‍ നിന്ന് ദീക്ഷ സ്വീകരിയ്ക്കും.
ദമ്പതികളുടെ മകള്‍ മൂന്നു വയസുകാരി ഇഭ്യയെ അനാമികയുടെ പിതാവ് അശോക് ചണ്ഡാലിയ സംരക്ഷിയ്ക്കും. ഒരാളുടെയും മതപരമായ ആഗ്രഹങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന് അനാമികയുടെ പിതാവ് പറഞ്ഞു. തങ്ങള്‍ ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ ഇത്രപെട്ടെന്ന് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെനും സുമിതിന്റെ പിതാവും വ്യാപാരിയുമായ രാജേന്ദ്ര സിങ് റാത്തോഡ് പറഞ്ഞു.
Post Your Comments