Latest NewsNewsIndia

ക്ഷേത്ര നടയില്‍ 45 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

ആഗ്ര: ക്ഷേത്ര നടയില്‍ 45 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഏറെ പ്രശസ്തമായ രാധാറാണി ക്ഷേത്ര നടയിലാണ് സംഭവം നടന്നത്. ഇതേ തുടർന്ന് ക്ഷേത്രം കാവല്‍ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ഒളിവില്‍ പോയ പാചകക്കാരനെ പോലീസ് അന്വേഷിക്കുന്നു. മതുര ജില്ലയിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് രാധാറാണി. ഒഡീഷാ സ്വദേശിയാണ് ഇര. പ്രതികളിൽ രണ്ടു പേരില്‍ ഒരാളായ കാവല്‍ക്കാരന്‍ കനയ്യാ യാദവിനെ മാത്രമാണ് പിടി കൂടിയത്. രണ്ടാമത്തെ പ്രതിയും ക്ഷേത്രം പാചകക്കാരനുമായ രാജേന്ദര്‍ താക്കൂറിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്.

യുവതിയെ ഇരുവരും ചേര്‍ന്ന് സെപ്തംബര്‍ 11 ന് രാത്രിയില്‍ ക്ഷേത്ര നടയിലെ ഹാളില്‍ കിടന്നുറങ്ങുമ്പോഴാണ് മര്‍ദ്ദിച്ച് അവശയാക്കി ക്ഷേത്രത്തിനുള്ളില്‍ തന്നെ ഒഴിഞ്ഞ കോണിലേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ തന്നെ യുവതി ബര്‍സാനാ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും വിവരം പറയുകയും ചെയ്‌തെങ്കിലും കേസെടുക്കാന്‍ പോലീസ് ആദ്യം മടിച്ചു. ഭാഷാ പ്രശ്‌നം കാരണം ശരിയായി ആശയവിനിമയം നടത്താന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് ഒരു ദ്വിഭാഷിയെ ഇടപെടുത്തി പോലീസ് വിവരം റെക്കോഡ് ചെയ്തു. അതിന് ശേഷം യുവതിയെ വൈദ്യ പരിശോധനയ്ക്കായി അയച്ചു. സംഭവത്തിന്റെ ക്ഷേത്രത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button