ഉത്തരാഖണ്ഡ് വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ടെ സ്കൂളുകൾ സന്ദർശിക്കുക പതിവാണ്.കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള ശരിയായ ചുറ്റുപാടുകളുണ്ടോയെന്നും നന്നായി പഠിപ്പിക്കുന്നുണ്ടോയെന്നും അന്വേഷിക്കുക അദ്ദേഹത്തിന്റെ പതിവാണ്. എന്നാൽ തന്റെ അറിവില്ലായ്മ മറ്റുള്ളവരെ അറിയിച്ചു സ്വയം നാണം കേടുകയാണ് കഴിഞ്ഞ ദിവസത്തെ സംഭവത്തിലൂടെ അദ്ദേഹം ചെയ്തത്.
ഗവണ്‍ണ്‍മെന്റ് സ്‌കൂളിലെ അധ്യാപിക സയന്‍സ് പഠിപ്പിക്കുമ്പോഴാണ് മന്ത്രി ക്ലാസിലേക്ക് കയറിച്ചെന്നത്.ക്ലാസിലെത്തിയ അദ്ദേഹം ചോക്കെടുത്ത് ബോഡില്‍ നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ എത്രയാണെന്ന ചോദ്യം എഴുതി. അതിന്റെ ഉത്തരം നെഗറ്റീവാണെന്ന മറുപടി അധ്യാപക നല്‍കി. എന്നാല്‍ മന്ത്രി അത് സമ്മതിക്കാന്‍ തയ്യാറായില്ല. ഉത്തരം പോസിറ്റീവായിരിക്കും എന്ന മറുപടിയാണ് മന്ത്രി പറഞ്ഞത്.
പാണ്ടയെ സംബന്ധിച്ച് രണ്ട് നെഗറ്റീസ് സംഖ്യകള്‍ കൂട്ടിയാല്‍ ഗണിതത്തില്‍ ഉത്തരം പോസിറ്റീവും, സയന്‍സില്‍ അത് നെഗറ്റീവുമാണ്. തനിക്കാണ് തെറ്റ് പറ്റിയതെന്ന് മനസ്സിലാക്കാത്ത മന്ത്രി തെറ്റുത്തരം പറഞ്ഞു എന്ന പേരില്‍ അധ്യാപികയെ വിമര്‍ശിച്ചു.മന്ത്രി മോശം പെരുമാറ്റം നടത്തി എന്ന പേരില്‍ വിവിധ അധ്യാക സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ശരിയായ ഉത്തരം പറഞ്ഞിട്ടും അധ്യാപകയെ കളിയാക്കിയതില്‍ മാപ്പ് പറയണമെന്ന് അധ്യാപകര്‍ പറഞ്ഞു.
Post Your Comments