കണ്ണൂരിലെ ചെറുപുഴയിലുള്ള സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ഈസ്റ്റേണിന്റെ മുളക് കൊണ്ടാട്ടത്തിലാണ് ബീഡിക്കുറ്റി കണ്ടെത്തിയത് .പാടിച്ചാൽ സ്വദേശി രാജനാണ് ഈസ്റ്റേണിന്റെ മുളക് കൊണ്ടാട്ടം വാങ്ങിയത്.ഇതുമായി വീട്ടിലെത്തി പൊട്ടിച്ചപ്പോഴാണ് ബീഡികുറ്റി ശ്രദ്ധയിൽപ്പെട്ടത്.
സപ്ലൈകോയുമായി ബന്ധപ്പെട്ടെങ്കിലും തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു അവരുടെ നിലപാട്.തുടർന്ന് ഈസ്റ്റേൺ അധികൃതരെ ബന്ധപ്പെട്ടപ്പോൾ അവർക്ക് ഉത്തരവാദിത്വമില്ല എന്നായിരുന്നു പ്രതികരണം. കമ്പനിക്ക് എതിരായി നിയമനടപടികൾക്ക് ഒരുങ്ങുകയാണ് രാജൻ.
കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്ന സുഡാൻ ഡൈ കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഈസ്റ്റേണിനു നിരോധനം ഏർപ്പെടുത്തിയിരുന്നു. പല മുഖ്യധാരാ പത്രങ്ങളും ഈ വാർത്ത മുക്കിയെന്നു മാത്രമല്ല ഇതേ മാധ്യമങ്ങളുടെ സഹായത്തോടെ, അന്താരാഷ്‌ട്ര ഗുണനിലവാര പരിശോധനയാണ് ഈസ്റ്റേൺ നടത്തുന്നതെന്ന് കോടികളുടെ പരസ്യം നൽകി മാർക്കറ്റിൽ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്തു.ഈസ്റ്റേണിന്റെ കള്ളക്കളികളാണ് ഈ സംഭവങ്ങളിലൂടെ പുറത്തുവരുന്നത്.
Post Your Comments