കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ സുപ്രധാന വിധി തിങ്കളാഴ്ച അറിയാം. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി. അതോടൊപ്പം തന്നെ ദിലീപിന്റെ റിമാൻഡ് ഈ മാസം 28 വരെ നീട്ടി.
അടച്ചിട്ട കോടതിയിലായിരുന്നു വാദം. ആദ്യം അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതി രണ്ടു തവണയും ദിലീപിന്‍റെ ജാമ്യാപേക്ഷ തളളിയിരുന്നു. നടന്‍റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചു. ജൂലായ് പത്തിനാണ് കേസില്‍ ദിലീപ് അറസ്റ്റിലായത്.
Post Your Comments