സൂറിച്ച്: മധ്യേഷ്യയിലെ പര്‍വത നിരകളില്‍ വസിയ്ക്കുന്ന മൃഗമായ ഹിമപ്പുലി വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്ത് കടന്നതായി ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കൺസർവേഷൻ ഓഫ് നേച്വർ (ഐയുസിഎൻ) വ്യക്തമാക്കി.
പാന്തറ എന്ന സംഘടനയുടെ ഹിമപ്പുലി ഗവേഷണ വിഭാഗം മേധാവി ഡോ. ടോം മക്കാർത്തി അടക്കമുള്ളവരുടെ പരിശ്രമത്തിനൊടുവിലാണ് ഹിമപ്പുലികളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായത്. ഇപ്പോൾ പതിനായിരത്തിനടുത്ത് ഹിമപ്പുലികൾ ഉണ്ടെന്നാണ് കണക്ക്. എങ്കിലും ഇവ കടുത്ത വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നും സംരക്ഷണം ആവശ്യമാണെന്നും മക്കാർത്തി പറഞ്ഞു.
വംശനാശഭീഷണി സംബന്ധിച്ച് ഐയുസിഎന്നിന്റെ ചുവപ്പു പട്ടികയിൽ നിലനിൽപ്പ് അപകടത്തിലായ ചില ജീവികളുടെ വിഭാഗത്തിലാണ് ഇപ്പോൾ ഹിമപ്പുലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്, ചൈന, ടിബറ്റ്, തുടങ്ങിയ 18 രാജ്യങ്ങളിലാണ് ഹിമപ്പുലിയുള്ളത്. മഞ്ഞുമൂടിയ ഹിമശൃംഖങ്ങളില്‍ മാത്രമേ ഹിമപ്പുലിയെ കൂടുതലായി കാണാന്‍ കഴിയുന്നത്. 1972ലാണ്ഹിമപ്പുലിയെ ആദ്യമായി വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
Post Your Comments