Latest NewsIndiaNews

വം​ശ​നാ​ശ​ഭീ​ഷ​ണി പ​ട്ടി​ക​യി​ൽ ഇ​നി ഹി​മ​പ്പു​ലി​ക​ളില്ല

സൂറിച്ച്: മധ്യേഷ്യയിലെ പര്‍വത നിരകളില്‍ വസിയ്ക്കുന്ന മൃഗമായ ഹിമപ്പുലി വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്ത് കടന്നതായി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് നേ​ച്വ​ർ (ഐ​യു​സി​എ​ൻ) വ്യ​ക്ത​മാ​ക്കി.

‌പാ​ന്ത​റ എ​ന്ന സം​ഘ​ട​ന​യു​ടെ ഹി​മ​പ്പു​ലി ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടോം മ​ക്കാ​ർ​ത്തി അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഹി​മ​പ്പു​ലി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന​വു​ണ്ടാ​യ​ത്. ഇ​പ്പോ​ൾ പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് ഹി​മ​പ്പു​ലി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. എ​ങ്കി​ലും ഇ​വ ക​ടു​ത്ത വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ടെ​ന്നും സം​ര​ക്ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും മ​ക്കാ​ർ​ത്തി പ​റ​ഞ്ഞു.

വം​ശ​നാ​ശ​ഭീ​ഷ​ണി സം​ബ​ന്ധി​ച്ച് ഐ​യു​സി​എന്നിന്‍റെ ചു​വ​പ്പു പ​ട്ടി​ക​യി​ൽ നി​ല​നി​ൽ‌​പ്പ് അ​പ​ക​ട​ത്തി​ലാ​യ ചി​ല ജീ​വി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഹി​മ​പ്പു​ലി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന, ടിബറ്റ്, തുടങ്ങിയ 18 രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഹി​മ​പ്പു​ലി​യു​ള്ള​ത്. മ​ഞ്ഞു​മൂ​ടി​യ ഹി​മ​ശൃം​ഖ​ങ്ങ​ളി​ല്‍ മാ​ത്ര​മേ ഹി​മ​പ്പു​ലി​യെ കൂ​ടു​ത​ലാ​യി കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. 1972ലാ​ണ്ഹി​മ​പ്പു​ലി​യെ ആ​ദ്യ​മാ​യി വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീവികളുടെ പ‌​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button