KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ്: ഫലം പ്രഖ്യാപിച്ചു

കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പു നടന്ന 12 ഇടങ്ങളില്‍ ആറു സീറ്റുകള്‍ വീതം നേടി എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പത്തി. കല്‍പറ്റ നഗരസഭയിലെ മുണ്ടേരിയും, കോട്ടയം പാമ്പാടി പഞ്ചായത്തിലെ കാരക്കാമറ്റവും ഇടതുമുന്നണി നിലനിര്‍ത്തി. കാഞ്ഞിരപ്പള്ളി മാനിടംകുഴി വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു അതേസമയം, മലപ്പുറം തിരൂര്‍ തുമരക്കാവ്, രാമന്തളി വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

പാമ്പാടിയില്‍ സിപിഎമ്മിലെ കെ.എസ്.മധുകുമാര്‍ 247 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ ഡെമില്‍ സിങ്ങിനെയാണ്  പരാജയപ്പെടുത്തിയപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫ് സ്വതന്ത്ര കുഞ്ഞുമോള്‍ ജോസ് 145 വോട്ടിന് വിജയിച്ചു. ഇവിടെ കേരള കോണ്‍ഗ്രസ് ഇടതു സ്ഥാനാര്‍ഥിയെ പിന്തുണച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button