
തിരുവനന്തപുരം: സിപിഎമ്മിന് എന്തിനാണ് സായുധ സേനയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനാധിപത്യം പ്രവര്‍ത്തന ശൈലിയായി സ്വീകരിച്ചുവെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് സായുധ സേനയുടെ ആവശ്യമെന്തിനാണ്.
കണ്ണൂരില്‍ പാര്‍ട്ടിക്ക് സ്വന്തമായി ആയുധ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെന്ന മുന്‍ എസ്എഫ്ഐ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായ റിതബ്രതാ ബാനര്‍ജിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണ്. ഒപ്പം ആശങ്കയുണ്ടാക്കുന്നതുമാണെന്നും കുമ്മനം പറയുന്നു.
സിപിഎമ്മിനെ നിയന്ത്രിക്കുന്നത് കേരള ഘടകമാണെന്നും കണ്ണൂര്‍ ലോബിയാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും ജനറല്‍ സെക്രട്ടറിയ്ക്ക് പാര്‍ട്ടിയ്ക്കകത്ത് ന്യൂനപക്ഷത്തിന്റെ പിന്തുണ മാത്രമേ ഉള്ളൂവെന്നും ഋതബ്രത അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കുമ്മനം.
Post Your Comments