ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ്. പ്രാദേശിക ഭാഷകള്‍ക്ക് കൂടുതല്‍ ഇടം നല്കുന്നതിലൂടെ മാത്രമേ, ഹിന്ദി ഭാഷയുടെ സ്വീകാര്യത വര്‍ദ്ധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി ദിവസിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗലൂരു മെട്രോയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദി സൂചന ബോര്‍ഡുകളും, തമിഴ്നാട്ടിലുണ്ടായ പ്രക്ഷോഭവും അദ്ദേഹം എടുത്തുപറഞ്ഞു. ഹിന്ദി അടിച്ചേല്പിക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹിന്ദി സംസാരിക്കുന്ന ആളുകള്‍ മറ്റ് ഭാഷകള്‍ക്ക് ഇതേ പോലെ തന്നെ ഇടം കൊടുക്കണം. എല്ലാ ഭാഷകളേയും ബഹുമാനിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments