Latest NewsIndiaNews

സുഹൃത്തുക്കള്‍ക്ക് ഭാര്യയെ കാഴ്ചവെച്ചു : നഗ്നചിത്രങ്ങളും ബലാത്സംഗ ദൃശ്യങ്ങളും പകര്‍ത്തിയ സംഘം യുവതിയെ ബാക്ക്‌മെയില്‍ ചെയ്ത് വീണ്ടും പീഡിപ്പിച്ചു

 

ലുധിയാന: മയക്കുമരുന്ന് വാങ്ങാന്‍ പണമില്ലാതിരുന്ന യുവാവ് പണമുണ്ടാക്കാനുള്ള എളുപ്പ വഴി കണ്ടെത്തിയത് ആരെയും ഞെട്ടിക്കുന്നത്. തന്റെ ഭാര്യയെ ഏഴു കൂട്ടുകാര്‍ക്ക് കാഴ്ചവെച്ചാണ് മയക്കുമരുന്നിനുള്ള പണം യുവാവ് കണ്ടെത്തിയത്. സുഹൃത്തിന്റെ ഭാര്യയെ തങ്ങളുടെ ഇംഗിതത്തിന് ഇരയാക്കിയ ഏഴുപേരും 22 വയസ്സുള്ള യുവതിയുടെ നഗ്‌നചിത്രവും ബലാത്സംഗ രംഗങ്ങളും ക്യാമറയില്‍ പകര്‍ത്തുകയും ഇത് ഉപയോഗിച്ച് പിന്നീട് ബ്‌ളാക്ക്‌മെയില്‍ ചെയ്ത് വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യുകയും ചെയ്തു. യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് മന:സാക്ഷിയെ ഞെട്ടിച്ച സംഭവം പുറംലോകം അറിഞ്ഞത്.

ജൂണില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ഏഴുപേരെയും തെരയുകയാണ്. 2011 ലായിരുന്നു ഒരു കുട്ടിയുടെ മാതാവ് കൂടിയായ യുവതിയും മയക്കുമരുന്നിന് അടിമയായ യുവാവും തമ്മിലുള്ള വിവാഹം. ഇരയും ഏഴു കുറ്റവാളികളും ഒരേഗ്രാമക്കാരാണ്. ഏഴു യുവാക്കള്‍ക്കെതിരേ ബലാത്സംഗത്തിനും യുവതിയെ അപമാനിച്ചതിനും കേസെടുത്തപ്പോള്‍ ക്രിമിനല്‍ ഗൂഡാലോചനയാണ് ഭര്‍ത്താവിനെതിരേ ചുമത്തിയിരിക്കുന്നത്. മയക്കുമരുന്നിന് അടിമയായിരുന്ന ഭര്‍ത്താവ് പണമില്ലാതെ വന്നപ്പോള്‍ ഭാര്യയെ നല്‍കാമെന്ന് പറഞ്ഞ് ഗ്രാമത്തിലെ യുവാക്കളില്‍ നിന്നും പണം കടം വാങ്ങുകയായിരുന്നു. ഈ പണത്തില്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനവും വാങ്ങിയ യുവാവ് ഭാര്യയെ യുവാക്കള്‍ക്ക് കൂട്ടിക്കൊടുത്തു.

യുവതിയുടെ നഗ്‌നചിത്രങ്ങളും ബലാത്സംഗ ദൃശ്യങ്ങളും ഉപയോഗിച്ച് വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യാന്‍ ബ്‌ളാക്ക്‌മെയിലിംഗ് നടത്തിയതോടെയാണ് യുവതി പോലീസില്‍ പരാതിയുമായി എത്തിയത്. 17 വര്‍ഷം മുമ്പ് മകന്‍ മരിച്ചതോടെ യുവതിയുടെ മാതാവ് മറ്റൊരാളെ വിവാഹം കഴിച്ച് മകളെ ഉപേക്ഷിച്ചു പോയിരുന്നു. പിന്നീട് യുവതിയെ വളര്‍ത്തുകയും 2011 ല്‍ വിവാഹം കഴിച്ചു വിടുകയും ചെയ്തത് മുത്തച്ഛനായിരുന്നു. വിവാഹം കഴിഞ്ഞായിരുന്നു കൊച്ചുമകളുടെ ഭര്‍ത്താവ് മയക്കുമരുന്നിനടിമയാണെന്ന് മുത്തച്ഛന്‍ തിരിച്ചറിഞ്ഞത്. കുറ്റവാളികളെല്ലാം മയക്കുമരുന്നിന് അടിമയാണെന്നാണ് താന്‍ കേട്ടതെന്നും മുത്തച്ഛന്‍ പറഞ്ഞു.

അതേസമയം നേരത്തേ അപകടത്തില്‍ പെട്ട സഹോദരന്റെ ചികിത്സാര്‍ത്ഥമാണ് യുവാവ് കൂട്ടുകാരില്‍ നിന്നും പണം വാങ്ങിയതെന്നും കടം വീട്ടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഭാര്യയെ പണയം വെച്ചതെന്നും അത് ദുരുപയോഗം ചെയ്ത കൂട്ടുകാര്‍ യുവതിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുക ആയിരുന്നെന്ന് ആയിരുന്നു ഇരയുടെ ഒരു ബന്ധു പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button