മുഖം കഴുകാനായി വെള്ളമെടുക്കുന്നതിനിടയില്‍ പത്രപ്രവര്‍ത്തകനെ മുതല കടിച്ചെടുത്തുകൊണ്ടു പോയി. ശ്രീലങ്കയില്‍ സര്‍ഫിങ് ഹോളിഡേയ്ക്ക് പോയ ഫിനാന്‍ഷ്യല്‍ ടൈംസ് ലേഖകന്‍ പോള്‍ മാക് €ീനെ(24) യാണ് മുതല പിടിച്ചത്.
സര്‍ഫിങ് പരിശീലിക്കുന്നതിന്റെ ഇടയിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയതെന്ന് സമീപത്തെ സഫ സര്‍ഫ് സ്കൂളിന്റെ ഉടമയായ ഫവാസ് ലഫീര്‍ വെളിപ്പെടുത്തി. പോളിനെ വെള്ളത്തിലേക്ക് മുതല കടിച്ചെടുത്തു കൊണ്ട് പോവുന്നത് സമീപത്തെ മീന്‍പിടിത്തക്കാര്‍ കണ്ടെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ പൊലീസിനെ വിളിച്ച് വരുത്തിയിരുന്നുവെങ്കിലും ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല.
വെള്ളത്തിനടിയിലേക്ക് താഴുന്നതിനു മുന്പ് പോള്‍ തന്റെ കൈകള്‍ പരിഭ്രമത്തോടെ വീശിയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. മുതലകള്‍ മനുഷ്യരെ കടിച്ചെടുത്തുകൊണ്ടു പോയാല്‍ സാധാരണ മൃതദേഹം ചെളിയില്‍ ഒളിപ്പിച്ച് വയ്ക്കാറാണ് പതിവെന്ന് ലഫീര്‍ പറയുന്നു. ഇതാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോളിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി തെരച്ചില്‍ നടക്കുകയാണ്. 2015 സെപ്റ്റംബര്‍ മുതലാണ് ഫിനാന്‍ഷ്യല്‍ ടൈംസില്‍ ജോലി ചെയ്യാനാരംഭിച്ചത്. സറെയിലെ തെയിംസ് ഡിട്ടനില്‍ സഹോദരനും മാതാപിതാക്കള്‍ക്കുമൊപ്പമായിരുന്നു പോള്‍ താമസിച്ചിരുന്നത്.
Post Your Comments