എറണാകുളം: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സര വേദിയായ കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപത്തെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി. ഒഴിപ്പിക്കുന്ന കടകള്‍ക്ക് ആര് നഷ്ടപരിഹാരം നല്‍കുമെന്ന് വിശാല കൊച്ചി വികസന അതോറിറ്റിയോട് കോടതി ചോദിച്ചു. പൗരന്‍മാരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
ലോകകപ്പിനായി കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍ മുഴുവന്‍ ഒഴിപ്പിക്കണമെന്ന് ഫിഫ നിര്‍ദ്ദേശിച്ചിരുന്നു. ഫിഫയുടെ നിര്‍ദ്ദേശ പ്രകാരം കട ഉടമകള്‍ക്ക് ജി.സി.ഡി.എ നോട്ടീസ് നല്‍കി. എന്നാല്‍, ഇതിനെതിരെ കട ഉടമകള്‍ ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു.
Post Your Comments