തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് നേരെയുള്ള വധഭീഷണി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്ചുതാന്ദന്‍ പറഞ്ഞു. ഭീഷണിയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തുക എന്ന ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ വനിതാ കമ്മിഷന് കഴിയാതെ വരുന്നത് ഒരുതരത്തിലും വച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് ജോസഫൈന് വധഭീഷണി കത്ത് ലഭിച്ചത്.
Post Your Comments