വോഡഫോൺ യൂറോപ്പിലേക്കുള്ള യാത്രക്കാർക്കായി ആദ്യമായി അൺലിമിറ്റഡ് ഇന്റർനാഷണൽ റോമിങ് പായ്ക്ക് അവതരിപ്പിച്ചു. രാജ്യാന്തര യാത്രക്കാർക്ക്, ബിസിനസ് ട്രിപ്പായാലും അവധിക്കാലം ചെലവഴിക്കാനായാലും ഇനി ഇൗ വോഡഫോൺ ഐ-റോംഫ്രീ പായ്ക്ക് ആക്റ്റിവേറ്റ് ചെയ്ത് യുകെയിലും ജർമനി, സ്പെയിൻ, ഇറ്റലി, നെതർലണ്ട്സ്, ടർക്കി, ഗ്രീസ്, പോർച്ചുഗൽ, ചെക്ക് റിപ്പബ്ളിക്ക്, റോമേനിയ, ഹംഗറി, മാൾട്ട, അൽബേനിയ എന്നിങ്ങനെ ഏത് യൂറോപ്യൻ രാജ്യത്തും അവരവരുടെ നമ്പർ തന്നെ ഉപയോഗിക്കാം.
ഇൗ പായ്ക്ക് യൂറോപ്പ് കൂടാതെ യുഎസ്എ, യുഎഇ, സിംഗപൂർ, മലേഷ്യ എന്നിവിടങ്ങളിലും പരിധിയില്ലാത്ത കോളിനും ഡാറ്റയ്ക്കും ഉപയോഗിക്കാം. പരിധിയില്ലാത്ത ഇൗ പായ്ക്കിനു കീഴിൽ 18 രാജ്യങ്ങളാണ് വരുന്നത്. ഇൗ പായ്ക്ക് പല നിരക്കുകളിൽ ലഭ്യമാണ്. 28 ദിവസത്തേക്ക് 5000 രൂപ (അതായത് തത്വത്തിൽ ഒരു ദിവസത്തേക്ക് 180 രൂപ) മുതൽ 24 മണിക്കൂറിന് 500 രൂപവരെയുള്ള പായ്ക്ക് ലഭ്യമാണ്. പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് വോഡഫോൺ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ പായ്ക്ക് ആക്റ്റിവേറ്റ് ചെയ്യാം.
ഏപ്രിലിൽ തന്നെ യുഎസ്എ, സിംഗപൂർ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കായി പരിധിയില്ലാത്ത റോമിങ് അവതരിപ്പിച്ചിരുന്നുവെന്നും ഇപ്പോൾ കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തിയതിന്റെ ആവേശത്തിലാണെന്നും ഞങ്ങളുടെ മൊത്തം റോമേഴ്സിന്റെ 50 ശതമാനവും യൂറോപ്പ്, യുഎസ്എ, യുഎഇ, സിംഗപൂർ, മലേഷ്യ എന്നിവിടങ്ങളിൽ വരുന്നുവെന്നും വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ്, അസോസിയേറ്റ് ഡയറക്ടർ അവ്നീഷ് ഖോസ്ല പറഞ്ഞു.
Post Your Comments