ന്യൂഡല്‍ഹി: സിക്കിം കലാപഭൂമിയാണെന്ന് പറഞ്ഞ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര മാപ്പു പറഞ്ഞു. സിക്കിം വിരുദ്ധ പരമാര്‍ശത്തിലാണ് നടി ഖേദം പ്രകടിപ്പിച്ചത്. കാനഡയില്‍ നടക്കുന്ന ടോറന്റോ ഫിലിം ഫെസ്റ്റിവെല്ലിനിടെ നടന്ന അഭിമുഖത്തിനിടെയാണ് സിക്കിം കലാപഭൂമിയാണെന്ന വിവാദ പ്രസ്താവന പ്രിയങ്ക നടത്തിയത്.
ഇതിനെതിരെ വ്യാപകമായി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഖേദപ്രകടനവുമായി പ്രിയങ്ക രംഗത്തെത്തിയത്. പ്രിയങ്കയുടെ പ്രസ്താവനയെ അപലപിച്ച് സിക്കിം ടൂറിസം മന്ത്രിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വടക്ക്?-കിഴക്ക്? ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ചെറു സംസ്ഥാനമാണ് സിക്കിം. കലാപാന്തരീക്ഷമുള്ള സിക്കിമില്‍ നിന്ന് പുറത്ത് വരുന്ന ആദ്യ ചിത്രമാണ് പഹുന എന്നായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.
Post Your Comments