കൊച്ചി: ദിലീപിനെ ആരോ പ്ലാന്‍ ചെയ്ത് കേസില്‍ കുടുക്കിയതാണെന്ന് നടി പ്രവീണ. ഒരിക്കലും ഇതുപോലൊരു പ്രവര്‍ത്തി ദിലീപേട്ടന് ചെയ്യില്ല, മാന്യമായി സ്ത്രീകളോട് പെരുമാറുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പ്രവീണ പറയുന്നു.
ഷോകളില്‍ അടക്കം ദിലീപുമായി ഒരുമിച്ച് വര്‍ക്ക് ചെയ്ത അനുഭവമുണ്ട്. അദ്ദേഹം താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് നല്കിയ പരിഗണനയും പ്രൊട്ടക്ഷനും വളരെ വലുതാണെന്നും താരം പറയുന്നു. ഈ കേസില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നും പ്രവീണ പറയുന്നു. ദിലീപിനെ അനുകൂലിച്ച പ്രവീണ ആക്രമിക്കപ്പെട്ട നടിയെ മറന്നില്ല. ആക്രമിക്കപ്പെട്ട പെണ്‍കുട്ടി എന്റെ അനിയത്തികുട്ടിയാണ്. ധൈര്യവതിയാണവള്‍.
ഒറ്റക്ക് ട്രാവല്‍ ചെയ്യുന്നത് എനിക്കു പോലും പേടിയാണ്. പക്ഷേ അവള്‍ക്ക് ഭയമില്ല. ഭൂതത്തിനെയും പ്രേതത്തിനെയും ഒന്നുമല്ല മനുഷ്യരെയാണ് പേടിക്കേണ്ടത്. വികലമായ ചിന്താഗതി അവര്‍ക്കാണ്. മൃഗീയമെന്ന് പറഞ്ഞാല്‍ അത് മൃഗങ്ങളെ പോലും അധിക്ഷേപിക്കുന്നതിന് തുല്യമായി പോകും. സുനിക്ക് എങ്ങനെ ആ കുട്ടിയോട് ഇങ്ങനെ പെരുമാറാന്‍ കഴിഞ്ഞെന്നും പ്രവീണ ചോദിച്ചു.
സിനിമാക്കാരെ വച്ച് ഒരു പാട് കാശുണ്ടാക്കുന്ന ചാനലുകാര് ഒരു പ്രശ്നം വന്നപ്പോള്‍ കൂടെ നില്‍ക്കാതെ മുതലെടുത്തത് വലിയ വിഷമമുണ്ടാക്കി. റേറ്റിങ്ങിന് വേണ്ടി ദയവ് ചെയ്ത് ഇങ്ങനെയൊന്നും ചെയ്യരുത്. സത്യസന്ധമായി കാര്യങ്ങള്‍ അന്വേഷിച്ചു വേണം റിപ്പോര്‍ട്ട് നല്‍കാനെന്നും പ്രവീണ പറയുന്നു. മരിക്കാന്‍ കിടക്കുന്നവരെ കുത്തിക്കൊല്ലുന്ന പ്രവണതയാണ് ചാനലുകള്‍ കാണിക്കുന്നതെന്നും പ്രവീണ ആരോപിച്ചു.
Post Your Comments