സോഷ്യല്‍ മീഡിയയില്‍ ഡബ്സ്മാഷുകള്‍ സൃഷ്ടിച്ച തരംഗം ഇനിയും അവസാനിച്ചിട്ടില്ല. കുട്ടികള്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ അണിനിരന്ന ഡബ്സ്മാഷുകള്‍ക്ക് ആരാധകരേറെയാണ്. കൂടാതെ, നിരന്തരമായി ഡബ്സ്മാഷ് വീഡിയോ ഇറക്കുന്നവരെ പിന്തുടരുന്നവരും ഫേസ്ബുക്കില്‍ കുറവല്ല.
എന്നാല്‍ ഇപ്പോള്‍ തരംഗമാവുന്നത് പാളിപ്പോയ ഒരു ഡബ്സ്മാഷാണ്. ദിലീപിന്റെ കല്യാണരാമന്‍ എന്ന ചിത്രത്തിലെ രംഗമാണ് പെണ്‍കുട്ടി ഡബ്സ്മാഷിനായി തെരഞ്ഞെടുത്തത്. നടന്റെ തലയില്‍ പാത്രം വീഴുന്ന രംഗമായിരുന്നു അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എങ്കില്‍ പാത്രം യഥാര്‍ഥത്തില്‍ തലയില്‍ വീണതോടെ ഈ മിടുക്കിക്ക് ചിരിയടക്കാനായില്ല. തുടര്‍ന്ന് പെണ്‍കുട്ടി പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അതോടെ, ഡബ്സ്മാഷ് പൂര്‍ത്തിയാക്കാനാവാതെ പെണ്‍കുട്ടി വീഡിയോ അവസാനിപ്പിച്ചു.
വീഡിയോ കാണാം
Post Your Comments