
കൊച്ചി: നിർമാതാവ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചു. പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് അഭിനയിച്ച രാമലീല റിലീസ് ചെയുന്നതിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചത്.
14 കോടിയിലധികം രൂപ ചെലവിട്ടു നിർമിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടി രൂപയോളം മുടക്കിയിട്ടുണ്ട്. സിനിമ റിലീസിനു തയാറാടെക്കുന്ന സമയത്താണ് നായകനാനായ ദിലീപിനെ അറസ്റ്റു ചെയ്തത്. ഇതു സിനിമയുടെ റിലീസ് മുടങ്ങാൻ കാരണമായെന്നു ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ജൂലൈ 21ന് ചിത്രം റിലീസ് ചെയ്യാനിരുന്നതാണ്. പക്ഷേ നടിയെ ആക്രമിച്ച കേസിൽ ജൂലൈ 10ന് ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് മുടങ്ങിയത്.
ദിലീപ് അറസ്റ്റിലായതോടെ രാമലീല പ്രദർശിപ്പിച്ചാൽ തീയറ്ററുകൾക്കു നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തിയറ്റർ ഉടമകൾ. ഈ സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Post Your Comments