Latest NewsKeralaNews

ഉമ്മൻചാണ്ടിയുടെ പ്രതിപക്ഷ സ്ഥാനം; കെപിസിസി രാഷ്ട്രീയ കാര്യ സമിതി ഇന്ന്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വരണമെന്ന ചർച്ചകൾ നാനാഭാഗത്ത് നിന്ന് ഉയരുന്നതിനിടയിൽ കെപിസിസി രാഷ്ട്രീയ കാര്യ സമിതി ഇന്ന് ചേരും. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വരണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്ന സാഹചര്യത്തില്‍, രാഷ്ട്രീയ കാര്യ സമിതിയില്‍ ഈ വിഷയം പ്രധാന ചർച്ചയാകും.

കഴിഞ്ഞ ദിവസം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസാണ് പ്രതിപക്ഷ നേതൃമാറ്റം സംബന്ധിച്ചുള്ള പ്രസ്താവനകള്‍ക്കു തുടക്കമിട്ടത്. ഇതിനെ പിന്തുണച്ച്‌ കെ മുരളീധരന്‍ എംഎല്‍എ നടത്തിയ പ്രസ്താവന കോണ്‍ഗ്രസില്‍ തർക്കങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനാണെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് വരണമെന്നുമാണ് മുരളീധരന്‍ അഭിപ്രായപ്പെട്ടത്. മുരളിയധരന്റെ പ്രസ്താവനയ്‌ക്കെതിരെ ഐ ഗ്രൂപ്പിൽ നിന്നുള്ള നേതാക്കൾ കടുത്ത അമർഷമാണ് രേഖപെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button