ഹൈദരാബാദ്: എഴുത്ത് തുടര്‍ന്നാല്‍ നാവരിയുമെന്നും വധിയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയവര്‍ക്ക് മറുപടിയുമായി ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ രംഗത്ത്. ഭീഷണികളെ താന്‍ ഭയക്കുന്നില്ലെന്നും വെടിയുണ്ടകള്‍ക്ക് തന്റെ എഴുത്തിനെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭീഷണിക്കുമുന്നിലും ഞാന്‍ മുട്ടുമടക്കില്ല, എന്റെ തലച്ചോറ് ബുള്ളറ്റുകളെ ഭയപ്പെടുന്നില്ല, ജീവിച്ചിരിക്കുന്നിടത്തോളം കാലം ദളിതര്‍ക്കു വേണ്ടി എഴുതുമെന്നും കാഞ്ച ഐലയ്യ വ്യക്തമാക്കി.
‘എല്ലാ ക്ഷേത്രങ്ങളിലും വൈശ്യര്‍ക്ക് ഒരു പ്രത്യേക ധര്‍മ ശൃംഖല ഉണ്ട്, എല്ലാവരും അവര്‍ക്ക് തുല്യരാണെങ്കില്‍, അവര്‍ ക്ഷേത്രങ്ങളില്‍ നിര്‍മ്മിച്ച എല്ലാ ഗസ്റ്റ്ഹൗസുകളിലും ദളിതര്‍ക്കായി കുറഞ്ഞത് രണ്ടു മുറികള്‍ അനുവദിക്കണം. അവര്‍ മാനുഷിക സമത്വത്തില്‍ ബഹുമാനിക്കുന്നുവെങ്കില്‍ അത് കോത്തഗൂദാമിലോ യാദദ്രിയിലോ ആകട്ടെ.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദിവാസികള്‍ക്കും ദളിതര്‍ക്കും ശാരീരിക വെല്ലുവിളി ധാരാളം നേരിടേണ്ടിവരുന്നുണ്ടെന്നും അവര്‍ക്കായി ഒരു ആശുപത്രി സ്ഥാപിക്കാനും അദ്ദേഹം വൈശ്യ സമൂഹത്തോട് ആവശ്യപ്പെട്ടു.ഡോക്ടര്‍മാരെ അയക്കുന്നതിനുള്ള ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്സ്’ (Samajika smugglurlu komatollu) എന്ന ഐലയ്യയുടെ പുസ്തകം പുറത്ത് വന്നതിന് ശേഷം നിരവധി ഭീഷണികള്‍ ഐലയ്യക്ക് നേരെ വന്നിരുന്നു.
Post Your Comments