KeralaLife StyleHealth & Fitness

അലർജിക്ക് കാരണക്കാരൻ നിങ്ങളുടെ വീടുതന്നെ

രോഗ്യമുള്ള അന്തരീക്ഷം വീടുകളിൽ ഉണ്ടെങ്കിൽ രോഗങ്ങൾക്ക് വഴിയില്ല. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന രോഗമാണ് അലർജി. പാരമ്പര്യമെന്ന് ഇതിനെ പഴിക്കുമ്പോൾ കാരണക്കാരൻ സ്വന്തം വീട്ടിലുണ്ടെന്ന് ആരും ചിന്തിക്കാറില്ല.
വൃത്തിയുള്ള വീടുകൾ നല്ല ആരോഗ്യം പ്രദാനം ചെയ്യും. വളരെ നാളത്തെ ചികിത്സകൊണ്ടുപോലും അലർജി മാറാൻ വഴിയില്ല. ആയൂർവ്വേദവും അലോപ്പതിയുമൊക്കെ മാറി മാറി പരീക്ഷിക്കുന്നവർ സ്വന്തം വീട്ടിൽ ഒരു ശുദ്ധികലശം നടത്തുന്നത് നല്ലതാണ്. കാരണം അലർജി ഉണ്ടാക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളും വീടിനുള്ളിൽത്തന്നെയുള്ളതാണ്.
അതിരാവിലെ എഴുന്നേൽക്കുമ്പോൾ തുടങ്ങുന്ന തുമ്മൽ ഉറക്കത്തിൽ പോലും നിലക്കാത്ത അവസ്ഥകളുണ്ട്. വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ചില വസ്തുക്കളാണ് പലരേയും രോഗികളാക്കുന്നത്.
മുറികൾക്കുള്ളിൽ വളരെക്കാലം പഴക്കം ചെന്ന പുസ്തകങ്ങൾ, തുണികൾ ,ബാഗുകൾ തുടങ്ങി പൊടിപിടിച്ചിരിക്കുന്ന വസ്‍തുക്കൾ എന്തുതന്നെയായാലും അവ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കണ്ണിൽ കാണാത്ത പൊടിപടലങ്ങൾ മുറിക്കുള്ളിൽ നിരന്തരം പാറുന്നുണ്ട്. അവ ശ്വസിക്കുന്നത് അപകടകരമാണ്.
വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഈർപ്പത്തിലിനിന്നു പൂപ്പലുകൾ ഉണ്ടാകാറുണ്ട് അവ അലർജി ഉണ്ടാകാനുള്ള എളുപ്പവഴിയാണ്. ഈർപ്പമുള്ള ഭാഗത്ത് ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചാൽ ഇതിനു പരിഹാരമാകും.
ആഴ്ചയിൽ രണ്ട് തവണയെങ്കിലും തറകൾ തുടയ്ക്കണം.ദിവസവും തൂത്ത് വൃത്തിയാക്കാനും ശ്രദ്ധിക്കുക. വൃത്തിയാക്കുമ്പോൾ മൂക്കിലും വായിലും പൊടി കയറാതിരിക്കാൻ മാസ്‌കോ തുണിയോ ഉപയോഗിച്ച് മറയ്ക്കണം.
അലർജി ഉണ്ടാക്കാൻ കിടക്കകൾ കാരണക്കാരനാണ് ബെഡിനും തലയിണയ്ക്കും കവറുകൾ നല്കുക. ഒപ്പം ആഴ്ചയിൽ രണ്ടുതവണ മാറ്റാനും ശ്രദ്ധിക്കുക. നനവുള്ള തുണികൾ ബെഡ്‌റൂമിൽ വിരിച്ചിടാതെയും ശ്രദ്ധിക്കണം.
അടഞ്ഞ മുറികളിൽ വായൂ പുറത്തേക്കു പോകാനുള്ള വഴികൾ കണ്ടെത്തണം .
പൊടികളെ പെട്ടന്ന് തുരത്താൻ വാക്വം ക്ളീനറുകളാണ് നല്ലത് . നിത്യ ജീവിതത്തിൽ ഇത്തരം ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button