തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥില്‍ നിന്നും ഇതുവരെ ഒരു ഉപദേശവും കിട്ടിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിവാദങ്ങള്‍ക്ക് തിരി കൊളുത്തി കൊണ്ടായിരുന്നു ഗീത മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായത്. എന്നാല്‍ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ഗീതയില്‍ നിന്നും ഇതുവരേയും ഒരു ഉപദേശവും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്.
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതുവരെ സാമ്പത്തിക വിഷയങ്ങളില്‍ എന്ത് ഉപദേശമാണ് ധനമന്ത്രിക്ക് ലഭിച്ചതെന്ന ചോദ്യത്തിനായിരുന്നു ഐസക്കിന്റെ പ്രതികരണം.
കൂടാതെ ഓണക്കാലത്ത് പെന്‍ഷനും ശമ്പളവും ക്ഷേമപെന്‍ഷനും എല്ലാം നല്‍കിയതോടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കടം വാങ്ങിയാണ് ഓണക്കാലത്തെ ചെലവുകളെല്ലാം വഹിച്ചത്. ഇനി ജിഎസ്ടി വരുമാനത്തിലാണ് പ്രതീക്ഷ. രണ്ടുമൂന്ന് മാസം കൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധി തീരുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments