KeralaLatest NewsNews

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയെന്നു റിപ്പോര്‍ട്ട്. മഞ്ചേശ്വരം ഉപ്പള മണിമുണ്ടയിലാണ് സംഭവം. ആയിഷ മെഹ്നാസ് അധ്യാപികരുടെ ക്രൂരമര്‍ദനം കാരണം കൊല്ലപ്പെട്ടത്. മണിമുണ്ടയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ആയിഷ .

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ കുട്ടി ഉത്തരത്തിനു പകരം ചോദ്യം എഴുതിയെന്നു ആരോപിച്ചായിരുന്നു മര്‍ദനം. രണ്ടു അധ്യാപികമാര്‍ ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചത്. ഇതേതുടര്‍ന്ന് കുട്ടി അബോധാവസ്ഥയിലായിരുന്നു. കുട്ടി അബോധാവസ്ഥയിലായിട്ടും അധ്യാപികമാര്‍ മര്‍ദനം തുടര്‍ന്നതായാണ് ലഭിക്കുന്ന വിവരം. നിലഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പക്ഷേ ചൊവ്വാഴ്ച പുലര്‍ച്ചയോടെ കുട്ടി മരണത്തിനു കീഴടങ്ങി.

shortlink

Post Your Comments


Back to top button