ദുബായ്•നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നതാണ് ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ പുതിയ ഓഫര്‍. ഈ പ്രത്യേക ഓഫറില്‍ കേരളം ഉള്‍പ്പടെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ഇക്കണോമി ക്ലാസ് ടിക്കറ്റില്‍ 10 മുതല്‍ 15 കിലോഗ്രാം വരെ അധിക ബാഗേജ് സൗജന്യമായി കൊണ്ടുപോകാം.
കൊച്ചി, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, കറാച്ചി, ധാക്ക, ചിറ്റഗോംഗ്, സില്‍ഹെറ്റ്, കൊളംബോ, സെബു, ജക്കാര്‍ത്ത എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് 10 കിലോഗ്രാം വരെ അധിക ബാഗേജ് സൗജന്യമായി കൊണ്ടുപോകാം. ഇവിടങ്ങളിലേക്ക് പോകുന്ന തെരഞ്ഞെടുത്ത വിമാനങ്ങളിലാണ് ഈ ആനുകൂല്യം ലഭിക്കുക.
അബിദ്ജാന്‍, അക്ക്ര, ധകര്‍, എന്റെബെ, ഹരാരെ, ലാഗോസ്, ലുവാണ്ട, മനില, ലുസാക, കെയ്റോ, കാസബ്ലാങ്ക, നെയ്റോബി, അഡിസ് അബാബ, അല്‍ജിയേഴ്സ് ഗുവാന്‍ഷോ, ദാര്‍ എസ് സലാം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് 15 കിലോഗ്രാം അധിക ബാഗേജ് കൊണ്ടുപോകാം. ഇവിടങ്ങളിലേക്കുള്ള എല്ലാ എമിറേറ്റ്സ് വിമാനങ്ങളിലും ഈ ആനുകൂല്യം ലഭിക്കും.
അമ്മാന്‍, ഇസ്ലാമാബാദ്, കാബൂള്‍, ഖര്‍ത്തും, ലാഹോര്‍, മുള്‍ട്ടാന്‍, സിയാല്‍കോട്ട്, ടുണീഷ്യ, പെഷവാര്‍ എന്നിവിടങ്ങലിലേക്ക് പോകുന്നവര്‍ക്കും 10 കിലോഗ്രാം അധിക ബാഗേജ് കൊണ്ടുപോകാം.
സെപ്റ്റംബര്‍ 30 വരെ ബുക്ക് ചെയ്യുന്ന, 2017 ഡിസംബര്‍ 13 നകം യാത്ര ചെയ്യുന്ന ടിക്കറ്റുകള്‍ക്കാകും ഈ പ്രത്യേക ഓഫര്‍ ലഭിക്കുക.
എമിറേറ്റ്സിന്റെ സ്കൈവാര്‍ഡ്‌സ് അംഗങ്ങളായിട്ടുല്ലവര്‍ക്കും ആനുകൂല്യം ലഭിക്കും. സില്‍വര്‍ മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് 12 കിലോയും ഗോള്‍ഡ് മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് 16 കിലോയും പ്ലാറ്റിനം മെമ്പര്‍ക്ക് 20 കിലോ അധിക ബാഗേജ് കൊണ്ടുപോകാം.
Post Your Comments