തനിയെ നിസ്‌കരിക്കുന്നവന്‍ സുബ്ഹിയിലും ളുഹ്‌റിലും (ത്വിവാലുല്‍ മുഫസ്സ്വല്‍) ‘ഹുജറാത്ത്’ മുതല്‍ ‘അമ്മ’ വരെയുള്ള സൂറത്തുകളാണ് ഒതുന്നതാണ് സുന്നത്ത്. അസറ്, ഇശാഅ് എന്നിവയില്‍ (അസൗത്തുല്‍ മുഫസ്സ്വല്‍) അമ്മ മുതല്‍ വള്ളുഹാ വരെയുള്ളത് ആണ്. മഗ്‌രിബില്‍ (ഖിസാറുല്‍ മുഫസ്സ്വല്‍) വള്ളുഹാ മുതല്‍ ‘നാസ്’ വരെയുള്ളത് ഒതുന്നത് സുന്നത്താണ്.
ഇമാമ് ഖിസാറുല്‍ മുഫസ്വല്‍ അല്ലാത്തത് ഓതണമെങ്കില്‍ ചില വ്യവസ്ഥകള്‍ തീര്‍ച്ചയായും പാലിക്കണം. ജുമുഅയിലും വെള്ളിയാഴ്ച രാത്രിയിലെ ഇശാഇലും ‘ജുമുഅ’യും ‘മുനാഫിഖൂന’യും അല്ലെങ്കില്‍ ‘സബ്ബിഹിസ്മയും’ ‘ഹല്‍ അതാക’ ഓതലാണ് അഭികാമ്യം. പ്രസ്തുത രാത്രിയിലെ മഗ്‌രിബില്‍ ‘കാഫിറൂന’യും ‘ഇഖ്‌ലാസും’ ജുമുഅയുടെ സുബ്ഹിയില്‍ ‘സജദ’യും ‘ഹല്‍ അതാക്കയും ഓതലും ഉത്തമമാണ്.
സാന്ദര്‍ഭികമായി ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ചിലര്‍ തറാവീഹ് നിസ്‌കാരങ്ങളില്‍ അറഹ്മാന്‍, സജദ തുടങ്ങിയ സൂറത്തുകള്‍ ഓതി നിസ്‌കരിക്കാറുണ്ട്. മറ്റു ചിലര്‍ ചെറിയ സൂറത്തുകള്‍ പൂര്‍ത്തിയാക്കി ഓതുകയും ചെയ്യുന്നു. ഇവിടെ ഓരോ റക്അത്തിലും പൂര്‍ണ്ണമായൊരു സൂറത്തോതി നിസ്‌ക്കരിക്കലാണഭികാമ്യം. ഇത്തരത്തില്‍ ജീവിക്കാനും നിസ്കരിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. അല്ലാഹുവിന്റെ സ്വര്‍ഗത്തില്‍ നമുക്ക് ഇടം ലഭിക്കട്ടെ. ആമീന്‍!
Post Your Comments