Latest NewsNewsInternational

മരണക്കിടക്കയില്‍ കുതിരയ്ക്ക് തീറ്റകൊടുത്ത് പാട്രിക് യാത്രയായി

ലണ്ടൻ: മരണക്കിടക്കയില്‍ കുതിരയ്ക്ക് തീറ്റകൊടുത്ത് പാട്രിക് യാത്രയായി. തന്റെ അവസാന ശ്വാസവും നിലയ്ക്കാറായപ്പോഴാണ് നോർത്ത് ഡേവൺ ആശുപത്രിക്കിടക്കയിൽവച്ച് പാട്രിക് സാൻഡേഴ്സ് (87) നഴ്സിനോട് അവസാനത്തെ ആഗ്രഹം പറഞ്ഞത്. ഒരു കുതിരയെ കൊണ്ടുവരാമോ? എനിക്കതിനു തീറ്റ കൊടുക്കണം.

കുതിരാലയത്തിൽ ജോലിക്കാരനായിരുന്ന പാട്രിക്ക്. പാട്രിക്കിനു കുതിരകളോടുള്ള സ്നേഹം അറിയാവുന്ന ആശുപത്രി അധികൃതർ സന്തോഷത്തോടെ ആ ആഗ്രഹം നിറവേറ്റിക്കൊടുത്തു. വിക്ടർ എന്ന കുതിരയെ രോഗിയുടെ അരികിലേക്കു കൊണ്ടുവന്നു നിർത്തി. അതിനു തീറ്റ കൊടുത്തു മനം നിറഞ്ഞ പാട്രിക് മൂന്നു ദിവസം കഴിഞ്ഞപ്പോൾ മരിച്ചു.

shortlink

Post Your Comments


Back to top button