മുംബൈ: ഇന്ത്യക്കാരെ ഈജിപ്തിലെത്തിച്ച് അവയവ വ്യാപാരം വ്യാപകം. മുംബൈയിൽ വച്ച് സംഭവവുമായി ബന്ധമുള്ള ഇടനിലക്കാരൻ പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞദിവസം മുംബൈയിൽ അറസ്റ്റിലായത് വൃക്കവ്യാപാരത്തിന് ഈജിപ്തിലെ കെയ്‌റോയിൽ ഇടത്താവളമൊരുക്കുന്ന ഇന്ത്യയിലെ ഇടനിലക്കാരൻ സുരേഷ് പ്രജാപതി എന്നയാളാണ്. നിസാമുദീൻ എന്നയാളും ഇയാൾക്കൊപ്പം പിടിയിലായിട്ടുണ്ട്.
ഇവർ വൃക്ക വില്‍പനയ്ക്കാണ് കൂടുതല്‍ പേരെയും കൊണ്ടുപോകുന്നതെന്ന് പൊലീസിന് മൊഴിനല്‍കി. കേരളത്തിനു പുറമെ ഡല്‍ഹി, കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഈജിപ്തിലേക്ക് വൃക്കവ്യാപാരത്തിന് എത്തിക്കുന്നുണ്ടെന്നും സുരേഷ് വെളിപ്പെടുത്തി. ഇവരെ ടൂറിസ്റ്റ്‍ വീസയിലാണ് ഈജിപ്തിലേക്കു കൊണ്ടുപോകുന്നത്.
വൃക്കവിൽക്കാൻ മേയ്- ജൂലൈ മാസങ്ങളിൽ മാത്രം ആറുപേരെ ഈജിപ്തിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. ഈജിപ്തിത്തിച്ച ആറുപേരിൽ, നാലുപേരുടെ ശസ്ത്രക്രിയ കഴിഞ്ഞെന്ന് പ്രതി പറഞ്ഞായി പൊലീസ് വ്യക്തമാക്കി. ആവശ്യക്കാരിൽനിന്ന് ഈ ഏജന്റുമാർ ലക്ഷങ്ങൾ വാങ്ങിയശേഷം ചെറിയൊരു വിഹിതമായിരിക്കും ദാതാക്കൾക്ക് നൽകുകയെന്നും പൊലീസ് പറയുന്നു.
Post Your Comments