കൊളംബോ: ശ്രീലങ്ക ഡെപ്യൂട്ടി ടൂറിസം മന്ത്രിയെ പ്രസിഡന്റ് മൈത്രിപാല സിരസേന പുറത്താക്കി. മന്ത്രി അരുണ്ദിക ഫെര്ണാണ്ടോയെയാണ് മന്ത്രിസഭയില്‍നിന്നും പുറത്താക്കിയത്. മന്ത്രിയെ പുറത്താക്കിയതിനു കാരണമായി പറയുന്നത് പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചുവെന്നതാണ്. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി അംഗമാണ് അരുണ്ദിക ഒരു മാസത്തിനുള്ളില്‍ പുറത്താകുന്ന രണ്ടാമത്തെ മന്ത്രിയാണ്.
Post Your Comments