ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്തയില്‍ ഒരു ശതമാനം വര്‍ദ്ധന വരുത്താൻ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ തീരുമാനം. നാല് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ക്ഷാമബത്ത ഉയര്‍ത്തിയതിലൂടെ കേന്ദ്രത്തിന് പ്രതിവര്‍ഷം 3068 കോടിയുടെ അധികബാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്.
ഇതോടെ 50 ലക്ഷം ജീവനക്കാര്‍ക്കും 61 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.അതേസമയം, കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കണമെന്ന ആവശ്യത്തിൽ തീരുമാനം ആയിട്ടില്ല.
Post Your Comments