ദുബായ്: ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നും ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ഒക്ടോബര്‍ 31 വരെ അമ്പത് കിലോ അധിക ബാഗേജ് കൊണ്ടുപോകാൻ അവസരമൊരുക്കി എയർ ഇന്ത്യ. ഇക്കോണമി ക്ലാസ്സുകാര്‍ക്കാണ് ഈ ആനുകൂല്യം. ദുബായില്‍നിന്ന് കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, നെടുമ്പാശ്ശേരി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കാണ് ഓഫർ അനുവദിച്ചിരിക്കുന്നത്.
ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളിലും അധിക ബാഗേജ് സൗകര്യം ലഭ്യമാണ്. എയര്‍ ഇന്ത്യയുടെ സമീപകാലചരിത്രത്തില്‍ ഇതാദ്യമായാണ് അമ്പത് കിലോ സൗജന്യ ബാഗേജ് അനുവദിക്കുന്നത്.
Post Your Comments